ലെക്സസ് ആർഎക്സ് എക്സ്പോയിൽ: മാർച്ചിൽ വിപണിയിൽ

lexus-rx
SHARE

ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസ് അഞ്ചാം തലമുറ ലെക്സസ് ആർഎക്സ് കോംപാക്റ്റ് എസ്‌യുവി ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. ആർഎക്സ് 350 എച്ച് ലക്ഷ്വറി, ആർഎക്സ് 500എച്ച് എഫ് സ്പോർട് പെർഫോമൻസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. 2023 മാർച്ചിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 

സിവിടി ഗിയർ ബോക്സുമായി സമന്വയിപ്പിച്ചിട്ടുള്ള 2.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആർഎക്സ് 350 ലക്ഷ്വറിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, ആൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിൽ ലക്ഷ്വറി മോഡൽ ലഭ്യമാണ്. പെർഫോമൻസിൽ മുന്നിൽ നിൽക്കുന്ന 500 എച്ച് എഫ് സ്പോർട് വക’േദത്തിന് 6 സ്പീഡ് ഒാട്ടമാറ്റിക് ഗിയർബോക്സും 2.4 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് കരുത്താകുന്നത്. 100 കിമീ വേഗത്തിലെത്താൻ വെറും 6.2 സെക്കൻഡ് മാത്രം ആവശ്യമുള്ള വാഹനം ഒാൾ വീൽ ഡ്രൈവാണ്. 

ബെൻസ് ജിഎൽഇ, ബിഎംഡബ്യൂ എക്സ് 5, ഒൗഡി ക്യു 7, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് എന്നീ കാറുകളുമായി മത്സരിക്കുന്ന വാഹനം 8 നിറങ്ങളിൽ ഇന്തയിൽ ലഭ്യമാകും.

English Summary: Auto Expo 2023: New Lexus RX Debuts In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS