ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി അവതരിപ്പിച്ചു എംജി

mg-Euniq-7
SHARE

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി  യുനീക്ക് 7 ( MPV-EUNIQ 7) ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ  അവതരിപ്പിച്ചു എംജി മോട്ടോർ ഇന്ത്യ. മൂന്നാം തലമുറ ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് (NEV) എംജി അവതരിപ്പിച്ചത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകുന്നതിനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

2001-ൽ ഫീനിക്‌സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെൽ സിസ്റ്റം– പ്രോം പി 390 എന്നു അറിയപ്പെടുന്നു.  ഉയർന്ന ഊർജ്ജ സാന്ദ്രത, ഉയർന്ന ഈട്, ഉയർന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക സൗഹൃദം എന്നിവ ഈ സംവിധാനം ഉറപ്പുവരുത്തുന്നുവെന്നു കമ്പനി പറയുന്നു. 

PROME P390-ന്റെ ഇന്റലിജന്റ് കൺട്രോൾ പ്രോഗ്രാമുകൾ വാഹനത്തിന് മേൽ വേഗത്തിലും കൃത്യതയുള്ളനിയന്ത്രണം ഉറപ്പ് വരുത്തുന്നു. ഇന്ധന സെൽ പാസഞ്ചർ കാറുകൾ, സിറ്റി ബസുകൾ, ഇടത്തരം, ഹെവി ട്രക്കുകൾ, മറ്റ് വാഹന പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഇന്ധന സെൽ സംവിധാനം ഉപയോഗിക്കാം. ‘നവീന നീക്കങ്ങളുടെ സ്ഥിരം പര്യായമാണ് എംജി മോട്ടേറെന്നും മനുഷ്യ കേന്ദ്രീകൃത സാങ്കേതികവിദ്യകളുടെയും അതേപോലെ സുസ്ഥിരതയുടെയും അടിസ്ഥാനത്തിൽ വിവിധങ്ങളായ മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന കാഴ്ചപ്പാടോടെയാണ് ഇന്ത്യയിൽ എത്തിയതെന്നു നവീന സാങ്കേതികവിദ്യകളുടെ പര്യവേക്ഷണം തുടരുന്നതിനൊപ്പം മുൻനിര ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയായ - PROME P390 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്നും എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവൽ സെൽ വാഹനങ്ങൾക്ക് മലിനീകരണ രഹിതം, വേഗത്തിൽ റീ ചാർജിങ് കൂടാതെ നീണ്ട ബാറ്ററി ലൈഫ് എന്നിങ്ങനെയുള്ള ഗുണങ്ങളുണ്ട്. ഹൈഡ്രജൻ ഇന്ധന സെൽ പ്രവർത്തിക്കുന്ന വാഹനം ഒരു എയർ പ്യൂരിഫയർ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നു കേവലം ഒരു മണിക്കൂർ ഡ്രൈവിങ് കൊണ്ട് 150 മുതിർന്നവർ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുന്നണ്ടെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. പരമാവധി 95 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിക്കാനും -30 ഡിഗ്രിയിൽ തണുപ്പ് താങ്ങാനും കഴിയുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. 

∙ എംജി മോട്ടോർ ഇന്ത്യയെക്കുറിച്ച്

1924-ൽ യുകെയിൽ സ്ഥാപിതമായ മോറിസ് ഗാരേജസ് സ്‌പോർട്‌സ് കാറുകൾ, റോഡ്‌സ്റ്ററുകൾ, കാബ്രിയോലെറ്റ് സീരീസ് എന്നിവയ്ക്ക് ലോകപ്രശസ്തമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിമാരും ബ്രിട്ടിഷ് രാജകുടുംബവും ഉൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികൾ എം‌ജി വാഹനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തിലെ ഹലോളിലുള്ള എംജി മോട്ടോർ ഇന്ത്യയുടെ അത്യാധുനിക നിർമാണ കേന്ദ്രത്തിന് 1,25,000 വാഹനങ്ങളുടെ വാർഷിക ഉൽപാദന ശേഷിയുണ്ട്. ഏകദേശം 2,500 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി - എംജി ഹെക്ടർ, ഇന്ത്യയിലെ ആദ്യത്തെ പ്യുവർ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവി - എംജി ഇസഡ്എസ് ഇവി, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് (ലെവൽ 1) പ്രീമിയം എസ്‌യുവി - എംജി ഗ്ലോസ്റ്റർ, എംജി ആസ്റ്റർ എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ രാജ്യത്ത് അവതരിപ്പിച്ചു.

English Summary: Auto Expo 2023: MG Euniq 7 fuel-cell MPV showcased with 605km range

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS