ADVERTISEMENT

പരിസ്ഥിതി പ്രേമംകൊണ്ട് രണ്ടുണ്ട് ഗുണം. പ്രകൃതിയോടുള്ള സ്നേഹം മാത്രമല്ല, നികുതി ഇളവും നേടാം. ഇ–വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2021–2022 സാമ്പത്തിക വർഷം മുതൽ സർക്കാർ ടാക്സ് ഇളവു നൽകുന്നത്. സാധാരണ ഇലക്ട്രിക് കാർ വാങ്ങുന്നവർ നികുതിവിധേയ വരുമാനമുള്ളവരായിരിക്കും. സെക്‌ഷൻ 80ഇഇബി പ്രകാരമാണ് ടാക്സ് ഇളവു ലഭിക്കുക. ഇതുകൂടാതെ ഇവി വാങ്ങുന്നവർക്ക് ജിഎസ്ടി കുറച്ചു നൽകിയാൽ മതി. നേരത്തേ 21 ശതമാനമായിരുന്ന ജിഎസ്ടി ഇപ്പോൾ 5 ശതമാനമാക്കി.

 

സെക്‌ഷൻ 80ഇഇബി

 

ഇൻകംടാക്സ് നിയമപ്രകാരം കാർ ഒരാളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആഡംബരവസ്തു എന്ന രീതിയിലാണ് കണക്കാക്കുന്നത്. അതിനാൽ, സാധാരണ മോഡലുകൾക്കു നികുതിയിളവ് ഇല്ല. വാഹനവായ്പയിലൂടെ ഇലക്ട്രിക് കാർ വാങ്ങുന്നവർക്കായി പുതിയതായി കൂട്ടിച്ചേർത്തതാണ് 80ഇഇബി സെക്‌ഷൻ. ഇപ്രകാരം വാഹന ഉടമയ്ക്കു വായ്പ എടുത്ത തുകയുടെ പലിശ തിരിച്ചടവ് ഇനത്തിൽ 1.5 ലക്ഷം രൂപവരെ ഇളവു ലഭിക്കും. 

  

ആർക്കൊക്കെ ക്ലെയിം നേടാം?

 

∙ ലോൺ എടുത്ത് ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്കു മാത്രമേ നികുതിയിളവു ലഭിക്കൂ.  

  

∙ ക്ലെയിം ചെയ്യുന്ന വ്യക്തി, ഇതിമുൻപ് ഇലക്ട്രിക് വാഹന ഉടമ ആയിരിക്കരുത്.

 

∙ വ്യക്തികൾക്കു മാത്രമാണ് ടാക്സ് ഇളവു ലഭിക്കുക. ബിസിനസ് സ്ഥാപനങ്ങൾ, 

പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്നവർ, കമ്പനികൾ തുടങ്ങിയവയ്ക്കൊന്നും ക്ലെയിം ചെയ്യാൻ പറ്റില്ല. 

 

എത്ര രൂപ വരെ ഇളവ്?

 

∙ 80ഇഇബി പ്രകാരം വാഹന വായ്പയുടെ പലിശയിനത്തിൽ അടയ്ക്കുന്ന തുക, മൊത്തം 

നികുതിബാധകമായ വരുമാനത്തിൽനിന്നു കുറവു ചെയ്യാം.

 

∙ നികുതിയിളവു പരിധി 1.5 ലക്ഷം രൂപ.

 

നിബന്ധനകൾ

 

∙ ഫോർ വീലർ, ടൂ–വീലർ എന്നിവയ്ക്കു നികുതിയിളവിനു ക്ലെയിം ചെയ്യാം.

 

∙ വാഹനവായ്പ നൽകുന്ന സ്ഥാപനം റിസർവ് ബാങ്ക് നിയമപ്രകാരം പ്രവർത്തിക്കുന്ന റജിസ്ട്രേഡ് ബാങ്ക് അല്ലെങ്കിൽ എൻബിഎഫ്സി (Non-banking Financial Company) ആയിരിക്കണം.

  

∙ 2020–2021 സാമ്പത്തികവർഷം മുതൽ 80ഇഇബി പ്രകാരമുള്ള ടാക്സ് ഇളവു ലഭ്യമാണ്.

 

∙ 2019 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 ഇടയിലുള്ള എല്ലാ ഇലക്ട്രിക് വാഹന ലോണുകൾക്കും ടാക്സ് ഇളവിന് അർഹതയുണ്ട്.

 

English Summary: Income Tax Benefit For Electric Car Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com