ADVERTISEMENT

ഇന്ത്യയുടെ വാഹന ചരിത്രത്തിൽ പ്രത്യേകമായി ഇടം നേടിയ 7 കാറുകൾ. വാഹന നിർമാതാക്കൾ ഇന്ത്യയെ തഴഞ്ഞ പഴയ കാലത്ത് അവരുടേതായ സ്ഥാനം നേടിയെടുത്ത പ്രത്യേക സ്വഭാവ സവിശേഷതയുള്ള 7 വാഹനങ്ങളാണ് അവ. മാരുതി സുസുക്കി ജിപ്സി, ടാറ്റ സിയറ, ഹിന്ദുസ്ഥാൻ അംബാസഡർ, കോണ്ടസ, മാരുതി 800 എന്നിവയാണ് അവ. ഇവയിൽ 3 വാഹനങ്ങൾ കാലോചിതമായ മാറ്റങ്ങളോടെ തിരികെയെത്തുമെന്ന കാര്യത്തിലും ഏകദേശ സൂചനകളായിട്ടുണ്ട്. 

maruti-gypsy

 

മാരുതി സുസുക്കി ജിപ്സി

Image Source: Mr.choppers | Wikipedia
Image Source: Mr.choppers | Wikipedia

 

മാരുതി സുസുക്കിയുടെ ഐതിഹാസിക വാഹനമാണ് ജിപ്സി. പുറത്തിറങ്ങിയ കാലം മുതൽ നിരത്തുകളിലെ രാജാവായിരുന്ന ജിപ്സി രാജ്യ സുരക്ഷയിൽ വരെ സൈന്യത്തിന്റെ സഹായിയായി നിലകൊണ്ടു.‌ രൂപ ഗുണത്തിലും പ്രകടനത്തിലും ഒരേപോലെ മികവ് പുലർത്തിയ വാഹനം പിന്നീട് ഓഫ്റോഡ് പ്രേമികളുടെ ഇഷ്ടവാഹനമായി മാറി. ഭാരക്കുറവും മികച്ച 4x4 ഡിസൈനും ഓഫ്റോഡറുകളിൽ താരതമ്യേന പരിപാലന ചെലവ് കുറവുമുള്ള വാഹനം പുതിയ കാഴ്ചകൾ സമ്മാനിച്ച് ഇന്നും നിരത്തിലും നിരത്തില്ലാത്തടങ്ങളിലും ഉണ്ട്. 2018ൽ വാഹനത്തിന്റെ നിർമാണം കമ്പനി അവസാനിപ്പിച്ചു. ഇവന്റെ പിൻഗാമിയായി ഓട്ടോ എക്സ്പോയിൽ അരങ്ങേറിയ ജിംനി 5 ഡോർ എത്തിക്കഴിഞ്ഞു. ചരിത്രം തുടരുന്നു.

hindustan-ambassador

 

ടാറ്റ സിയറ

Image Source: Andrew Bone from Weymouth, England | Wikipedia
Image Source: Andrew Bone from Weymouth, England | Wikipedia

 

ഇന്ത്യയുടെ ആദ്യ ഔദ്യോഗിക സ്പോർട് യൂട്ടിലിറ്റി വാഹനം. മസ്കുലാരിറ്റിയുടെ തലതൊട്ടപ്പൻ. ടാറ്റ ടെൽകോലിൻ എന്ന മോഡലിനെ അടിസ്ഥാനപ്പെടുത്തിയ രൂപസാദൃശ്യവും മുന്നിൽ എൻജിനും ഉൾപ്പെടെ എത്തിയ കരുത്തൻ. സാധാരണക്കാർക്കായി രൂപപ്പെടുത്തിയ അസാധാരണ വാഹനമായിരുന്നു സിയറ. 3 ഡോർ എസ്‌യുവി സ്വകാര്യ വാഹനങ്ങളിൽ ടാറ്റയുടെ ആദ്യ സംരംഭം കൂടിയായിരുന്നു. പിന്നിലെ നീളൻ വിൻഡോയും ബക്കറ്റ് സീറ്റുകളും ടിൽറ്റ് സ്റ്റിയറിങ് ഉൾപ്പെടെയുള്ള സന്നാഹങ്ങളുമെല്ലാം ‘വൺ ഓഫ് എ കൈൻഡ്’ എന്ന ടാഗ്‌ലൈൻ ഉയർത്തിക്കൊണ്ടുവന്നു. ടർബോ സന്നാഹങ്ങൾ ഉൾപ്പെടെ പരീക്ഷിച്ച വാഹനം വിപണിയിൽ വിജയമായിരുന്നില്ല എന്നതാണ് വസ്തുത. 2020 ഓട്ടോ എക്സ്പോയിൽ ഡൽഹിയിൽ ടാറ്റ കൺസെപ്റ്റ് മോഡലായി അവതരിപ്പിച്ച വാഹനം ഇക്കുറി ഇലക്ട്രിക് അവതാരത്തിൽ ഓട്ടോ എക്സ്പോയിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ടാറ്റ തന്നെ വാഹനം വിപണിയിലെത്തുമെന്ന് സ്ഥിരപ്പെടുത്തുകയും ചെയ്തു. 

maruti-800

 

ഹിന്ദുസ്ഥാൻ അംബാസഡർ

 

ഇന്ത്യയുടെ കാറെന്ന് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്ന വാഹനം. നിരത്തുകളിലെ മഹായാനം. ഒരിക്കൽ അംബിയുടെ യാത്രാസുഖമറിഞ്ഞവർ പിന്നീട് മറ്റുവാഹനങ്ങളിൽ കയറുമ്പോൾ അംബാസഡർ പോലെയല്ല എന്നു പറഞ്ഞിരുന്ന വാഹനം. ഫാമിലി സെഡാൻ, വിഐപി കാർ, ടാക്സി തുടങ്ങി ഏത് അവതാരങ്ങളും കൃത്യമായി നിറവേറ്റിയവൻ. 1956 മുതൽ 2014 വരെ തുടർന്ന ജൈത്ര യാത്രയിൽ ഒരിക്കൽപോലും കംഫർട്ടിന്റെ കാര്യത്തിൽ മുഷിപ്പിച്ചിട്ടില്ല. ഇന്ത്യയിൽ വാഹന നിർമാതാക്കൾക്ക് ലഭിച്ച ആദ്യ വമ്പൻ വിജയം എന്നൊക്കെ അംബിയുടെ ജനനത്തെ വിശേഷിപ്പിക്കാം. പ്രൊഡക്ഷൻ നിർത്തിയെങ്കിലും ഇപ്പോഴും വാഹനം നിരത്തിൽ ഒട്ടേറെ കാണാം. അംബാസി‍ഡർ എന്ന വ്യാപാര നാമം പിഎസ്എ ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ഇലക്ട്രിക് വാഹനമായി അംബി അവതരിക്കുമെന്ന വിധത്തിൽ വാർത്തകൾ പരന്നു തുടങ്ങിയിട്ടുണ്ട്. 

 

ഹിന്ദുസ്ഥാൻ കോണ്ടസ

 

ഇന്ത്യയിലെ ആദ്യത്തെ ആഡംബര കാറായിരുന്നു കോണ്ടസ. അക്കാലത്ത് സിനിമകളിലും ജീവിതത്തിലും മുതലാളിമാർ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തിരുന്നത് കോണ്ടസയിലാണ്. ഇന്ത്യയുടെ മസിൽ കാർ എന്ന് വാഹന പ്രേമികൾ വാഴ്ത്തുന്ന വാഹനം 1984 മുതൽ 2002 വരെ വിൽപനയിൽ ഉണ്ടായിരുന്നു. ഇന്ധനക്ഷമത ഉയർന്ന വാഹനങ്ങളുടെ വരവോടെ കോണ്ടസ വിൽപനയിൽ പിന്നിലേക്ക് പോയി. ഈ വാഹനം ഇതേ രൂപത്തിൽ നവീകരിക്കപ്പെട്ട് എത്തിയാൽ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. നിർമാതാക്കൾ വാഹനത്തിന്റെ പേര് ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. ഇതിനാൽ ഭാവിയിൽ ഇലക്ട്രിക് കാറായി എത്തിക്കൂടായ്കയില്ല. 

 

മാരുതി 800

 

ഇന്ത്യയിലെ ‘ജനങ്ങളുടെ കാർ’. 800 സിസി എൻജിനും ക്യൂട്ട് രൂപഭാവങ്ങളുമായി എത്തിയ വാഹനത്തിന്റെ പ്രസരിപ്പ് ഇന്നും മാഞ്ഞിട്ടില്ല. 1984 മുതൽ 30 വർഷത്തിലേറെ ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ കാറെന്നു കേട്ടാൽ മാരുതി 800 എന്ന അവസ്ഥയിൽ തുടർന്നു. അംബാസഡർ ഉൾപ്പെടെ പ്രമുഖരെ ഭയപ്പെടുത്തി നിരത്തിലെത്തിയ വാഹനം 90കളിലെ പോപ് കൾചർ സിനിമകളിൽ ഉൾപ്പെടെ സജീവ സാന്നിധ്യമായി. ഫാമിലി കാർ, വർക്കിങ് ക്ലാസ് കാർ എന്നിങ്ങനെയെല്ലാം വിപണിയിൽ ഖ്യാതി നേടിയ വാഹനം സ്ത്രീകളെ കാറോടിപ്പിക്കാൻ പ്രേരിപ്പിച്ച വാഹനം കൂടിയായിരുന്നു. ഇന്ധന ക്ഷമത, വാല്യു ഫോർ മണി, ഇടുങ്ങിയ നിരത്തുകളിൽ പായാനുള്ള ഒതുക്കം തുടങ്ങി ഏറെയായിരുന്നു സവിശേഷതകൾ. ഇലക്ട്രിക് വാഹനമായി തിരികെ എത്തിയാൽ നൊസ്റ്റാൾജിയയുടെ പേരിൽ ഇനിയും മുൻതൂക്കം ലഭിക്കും. 

 

English Summary: 5 legendary cars that left India, and 3 that are coming back!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com