ഇലക്ട്രിക് വാഹനങ്ങളെ പിന്തുണച്ച് ബജറ്റ്; എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷൻ

SHARE

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന നൽകി സംസ്ഥാന ബജറ്റ്. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി 7.98 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനായി വൈദ്യുത വാഹന കൺസോഷ്യം ഇതിനകം തന്നെ ആരംഭിച്ചെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൺസോഷ്യം പ്രോജക്ടിനായി 25 കോടി രൂപ അധികമായി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

ടിടിപിഎൽ, വിഎസ്എസ്‌സി, സി–ഡാക് എന്നിവ ഉൾപ്പെടുന്ന ഒരു കണ്‍സോഷ്യമാണ് രൂപീകരിച്ചിരിക്കുന്നത്.  ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഇലക്ട്രിക് വൈഹിക്കിൾ ഡ്രൈവ് ട്രെയിൻ ടെസ്റ്റിങ് ലാമ്പിന്റെ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ കിഫ്ബിയുടെ സഹകരണത്തോടെ ഒരു ഇലക്ട്രിക് വൈഹിക്കിൾ ഇൻ‍ഡസ്ട്രിയൽ പാർക്കും വികസിപ്പിക്കാൻ പദ്ധതിയുണ്ട്.

English Summary: Kerala Budget 2023, Charging Station In Every Dist, 25 crore rupees for EV Consortium

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS