ആദ്യ ഇലക്ട്രിക് ബുള്ളറ്റ് അടുത്ത വർഷം: ‘ഇ’ ബൈക്ക് വിപണിയിലേക്ക് റോയൽ എൻഫീൽഡ്

royal-enfield-classic-350-7
SHARE

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം അടുത്ത വർഷമെത്തും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

ഓല ഇലക്ട്രക്കിന്റെ മുൻ സിടിഒ (ചീഫ് ടെക്നിക്കൽ ഓഫിസർ) ഉമേഷ് കൃഷ്ണപ്പ റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ് എന്നും റിപ്പോർട്ടുകളുണ്ട്. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽ‍ഡ് നിക്ഷേപിക്കും. 

ഈ വർഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വർഷം ആദ്യം പ്രൊഡക്‌ഷൻ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യൻ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാർക് ഫ്യൂച്ചർ എസ്‍‌എലിന്റെ 10.35 ശതമാനം ഓഹരി റോയൽ എൻഫീൽഡ് സ്വന്തമാക്കിയിരുന്നു. 

English Summary: Royal Enfield gears up for first EV launch in 2024

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS