പുതിയ വെർനയുടെ നിർമാണം മാർച്ചിൽ, വർഷാവസാനം വിപണിയിൽ

hyunda-verna
Representative Image
SHARE

ഹ്യുണ്ടേയ്‌യുടെ മിഡ് സൈസ് സെഡാൻ വെർനയുടെ പുതിയ മോഡൽ മാർച്ച് ആദ്യം ആരംഭിക്കും. ബിഎൻ7ഐ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനം ഈ വർഷം മാർച്ചിൽ രാജ്യാന്തര വിപണിയിൽ അരങ്ങേറുമെന്നാണു പ്രതീക്ഷ. രാജ്യാന്തര വിപണിയിലേക്കുമുള്ള വാഹനം ഇന്ത്യയിൽ തന്നെയായിരിക്കും നിർമിക്കുക.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ പ്ലാന്റിന്റെ പ്രവർത്തനം, യുദ്ധത്തെ തുടർന്നുണ്ടായ ഘടകങ്ങളുടെ ക്ഷാമം കാരണം തൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ യൂറോപ്യൻ വിപണിയിലേക്ക് അടക്കമുള്ള വാഹനങ്ങൾ ഇന്ത്യയിലായിരിക്കും നിർമിക്കുക. വർഷത്തിൽ 70000 യൂണിറ്റുവരെ ഇന്ത്യൻ ശാലയിൽ നിർമിക്കാനാണ് ഹ്യുണ്ടേയ് പദ്ധതിയിട്ടിരിക്കുന്നത്. പെട്രോൾ എൻജിനോടെ മാത്രം ലഭിക്കുന്ന പുതിയ വെർനയിൽ എഡിഎഎസ്, ഡ്യവൽ ടച്ച് സ്ക്രീൻ എന്നിവ ഉണ്ടാകും. 

പുതിയ എലാൻട്രയിൽ നിന്നു കടം കൊണ്ട ഡിസൈൻ ഭാഷ്യം ആയിരിക്കും പുതിയ വെർനയിൽ. ഫാസ്റ്റ്ബാക്ക് സ്റ്റൈലിലുള്ള റൂഫ്, വൈഡായ ഗ്ലിൽ, ബോണറ്റിലേക്ക് ഇറങ്ങിയ ഹെഡ്‌ലാംപ്, ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ പുതിയ വെർനയിലുണ്ടാകും. 115 എച്ച്പി കരുത്തുള്ള നിലവിലെ 1.5 ലീറ്റർ പെട്രോൾ എൻജിൻ കൂടാതെ 140 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും വാഹനത്തിൽ പ്രതീക്ഷിക്കാം. തുടക്കത്തിൽ രാജ്യാന്തര വിപണിൽ അരങ്ങേറുന്ന വാഹനം ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണു കരുതുന്നത്.

English Summary: Next-gen Hyundai Verna India production to start in March 2023

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS