വരുന്നു നിസാന്റെ ഡസ്റ്ററും ട്രൈബറും, കൂടെ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് കാറും

dacia-bigster-concept
Dacia Bigstar Concept, Representative Image
SHARE

റെനോയുടെ എസ്‍യുവിയായ ‍ഡസ്റ്ററിനേയും എംപിവി ട്രൈബറിനേയും അടിസ്ഥാനപ്പെടുത്തി പുതിയ വാഹനങ്ങളുമായി നിസാൻ എത്തുന്നു. രണ്ടു ബ്രാൻഡും സഹകരിച്ച് പുതിയ വാഹനങ്ങൾ വരും വർഷങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് വാർത്തകൾ. ഡസ്റ്റർ, ട്രൈബർ എന്നിവ കൂടാതെ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് വാഹനവും ഇരു കമ്പനികളും ചേർന്ന് വിപണിയിലെത്തിക്കും.

മൂന്നാം തലമുറ ഡസ്റ്റർ 2025 ൽ ഇന്ത്യൻ വിപണിയിലെത്തും. സിഎംഎഫ്–ബി മോ‍ഡുലാർ പ്ലാറ്റ്ഫോമിൽ എത്തുന്ന പുതിയ ഡസ്റ്റർ 5 സീറ്റ് 7 സീറ്റ് കോൺഫിഗറേഷനുകളിൽ എത്തും. ഡസ്റ്ററിന് ശേഷം നിസാന്റെ ബ്രാൻഡ് എൻജിനിയേറിങ് എസ്‍യുവിയും ട്രൈബറിന്റെ നിസാൻ പതിപ്പും വിപണിയിലെത്തിക്കും. കൂടാതെ ഇരു കമ്പനികളും ചേർന്ന് സിഎംഎഫ്–എഇവി പ്ലാറ്റ്ഫോമിൽ ഒരു ചെറു ഇലക്ട്രിക് വാഹനവും പുറത്തിറക്കും.

English Summary: Nissan confirms Duster & Triber-based models for India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS