ADVERTISEMENT

മിമിക്രി രംഗത്തു നിന്ന് സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് ടിനി ടോം. മലയാളികളുടെ ഇൗ പ്രിയനടൻ അസ്സലൊരു സഞ്ചാരി കൂടിയാണ്. വിവിധ േസ്റ്റജ് പ്രോഗാമുകൾക്കിടെ കിട്ടുന്ന ഒഴിവുസമയം യാത്രകൾക്കായി മാറ്റിവയ്ക്കുന്ന യാത്രികൻ. ടിനി ടോമിന്റെ  ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ഫോർഡ് മസ്താങ് ജിടിയുമുണ്ട്. സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. പ്രണയം തോന്നിയ ഇൗ വാഹനം ഇത്തവണത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് തന്നെ സ്വന്തമാക്കുവാൻ സാധിച്ച സന്തോഷത്തിലാണ് താരം. ഇതാണ് എന്റെ പുതിയ വാലന്റൈൻ എന്നും ടിനിടോം പറയുന്നു. 

പ്രീമിയം യൂസ്ഡ് കാർ ഷോറൂമായ ‘ഹാർമൻ മോട്ടോഴ്സിൽ’ നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. മിത്‌സുബിഷി പജേറോ സ്പോർട് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ ശേഖരത്തിലുള്ളത്.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാർ 

ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്പോർട്സ് മസിൽ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടർ 5.0 ലീറ്റർ എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. ഷെൽബി പെർഫോമൻസ് കിറ്റ് ഉൾപ്പെടെ ലഭ്യമാക്കിയിട്ടുള്ള വാഹനത്തിന് 760 എച്ച്പി പരമാവധി കരുത്തുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗമുള്ള വാഹനത്തിന്റെ പ്രത്യേക പതിപ്പാണ് ടിനി ടോം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ച സമയത്ത് ഏകദേശം 75 ലക്ഷം രൂപയോളമായിരുന്നു വാഹനത്തിന്റെ എക്സ് ഷോറൂം വില.

tiny-tom11

എക്സ് പൈപ്പ്, ക്വാഡ‍് ടിപ്സ് എന്നിവ ഉൾപ്പെടെയുള്ള കോർസ പെർഫോമൻസ് എക്സ്ട്രീം എക്സ്ഹോസ്റ്റ് സംവിധാനം, എയ്റെയ്ഡ് കോൾഡ് എയർ ഇൻടേക്ക് സംവിധാനം, ഫോർഡ് പെർഫോമൻസ് റിയർ സ്പോയ്‌ലർ, കാർബൺ റിയർ ഡിഫ്യൂസർ തുടങ്ങിയ ഒട്ടേറെ എക്സ്ട്രാ ഫിറ്റിങ്സും വാഹനത്തിൽ കാണാം.

English Summary: Actor Tini Tom buys ford mustang gt muscle car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com