ADVERTISEMENT

വാഹനപ്രേമികൾക്ക് ആവേശക്കാഴ്ചകൾ ഒരുക്കി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ദേശീയ കാർ റേസിങ് ടൈറ്റിൽ വിന്നർ അർജുൻ ബാലുവാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ ഓയിൽ സിജിഎമ്മും കേരള സെയിൽസ് ഹെഡുമായ സഞ്ജീബ് കുമാർ ബെഹ്റ, ഡിജിഎമ്മും ലൂബ്സ് കേരള സ്റ്റേറ്റ് ഹെഡുമായ അനിൽ വാസു, ജെയിന്‍ ഡീംഡ് ടു-ബി- സര്‍വകലാശാല ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ആലുവ റീജനൽ മേധാവിയുമായ എൽദോസ്കുട്ടി കെ.എം., മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു, മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു. 

 

അൻപതിലധികം ഓട്ടമൊബീൽ ബ്രാൻഡുകൾ പങ്കെടുക്കുന്ന പ്രദർശനം സംസ്ഥാനത്തെ ഏറ്റവും വലിയ വാഹന പ്രദർശനമാണ്. ആഡംബര കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, വിന്റേജ് കാറുകൾ തുടങ്ങിയവയാണു വാഹനപ്രേമികളെ കാത്തിരിക്കുന്നത്. 

 

വാഹനപ്രേമികളുടെ ആവേശത്തിനു മാറ്റുകൂട്ടി മോറിസ് 8 ഉൾപ്പെടെയുള്ള വിന്റേജ് കാറുകളും അണിനിരക്കും. പോർഷെ, ഫോക്സ്‌വാഗൻ, ഹാർലി, ബിഎംഡബ്ല്യു, ലംബോർഗിനി ഹുറകാൻ, ജാഗ്വർ, ഡുകാറ്റി, മെഴ്സിഡീസ്, ഔഡി, ലെക്സസ്, മസ്താങ്, സ്കോഡ, ബിവൈഡി, എംജി, നിസാൻ, സിട്രോൺ, ഓജസ്, പൊളാരിസ്, കിയ, ടൊയോട്ട, ലാൻഡ് ക്രൂസർ ഫെയ്സ്‌ലിഫ്റ്റ്, ഇവോ എക്സ്, റിവോൾട്ട്, ഏതർ, വോൾവോ, ഹ്യുണ്ടായ്, ടാറ്റാ, ഭാരത് ബെൻസ്, ജീപ്പ്, കാവസാക്കി നിൻജ, റോയൽ എൻഫീൽഡ്, ഇന്ത്യൻ, ജോയ് ഇ ബൈക്ക് തുടങ്ങിയ ബ്രാൻഡുകൾ പ്രദർശനത്തിനുണ്ട്. ഓട്ടോ എക്സ്പോ 2023–ന്റെ ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്കും പവേഡ് ബൈ സ്പോൺസർ ജെയിൻ ഓൺലൈനുമാണ്, ഇന്ത്യൻ ഓയിൽ സെർവോയെ‌ കൂടാതെ, മൊബിലിറ്റി പാർട്ണർ കെ എംആർഎൽ, നോളജ് പാർട്ണർ ഐഎസ്എസ്ഡി, പാർട്ണർ ഇഎംസി, മെഡിക്കൽ പാർട്ണർ അപ്പോളോ അഡ്‌ലക്സ്, ഫുഡ് പാർട്ണർ നില, ഫ്ലേവർ പാർട്ണർ മെർസിലി എന്നിവരുമാണ്. 

 

എക്സ്പോയുടെ മൊബിലിറ്റി പാർട്ണർ കെഎംആർഎൽ ആണ്. പ്രദർശന സമയം: രാവിലെ 11 മുതൽ വൈകിട്ട് 8 വരെ. ടിക്കറ്റ് നിരക്ക്: 150 രൂപ. പ്രദർശന വേദിയിലെ കൗണ്ടറുകളിൽ നിന്നും പ്രധാനപ്പെട്ട 10 മെട്രോ സ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ആലുവ, ഇടപ്പള്ളി, കലൂർ, എംജി റോഡ്, എറണാകുളം സൗത്ത്, മഹാരാജാസ്, കടവന്ത്ര, വൈറ്റില, പേട്ട, എസ്എൻ ജംക്‌ഷൻ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളുണ്ട്. 

 

ഇന്നു മുതൽ പ്രദർശനം സമാപിക്കുന്ന 26 വരെ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് ലഭിക്കും. എക്സ്പോ കാണാനെത്തുന്നവർക്കായി ആലുവ മെട്രോ സ്റ്റേഷനിൽ നിന്നു ബസുകൾ ഓടിക്കും. 

77362 34111, 87146 15265. 

 

അർബൻ ലോക്കോമോട്ടുമായി  സഹകരിച്ച് മനോരമ സ്റ്റാൾ 

 

ഓട്ടോ വേൾഡ് എക്സ്പോ വേദിയിൽ മത്സരങ്ങളും ഒട്ടേറെ സമ്മാനങ്ങളുമായി മനോരമ സ്റ്റാളും. റോയൽ എൻഫീൽഡ് ഡീലറായ അർബൻ ലോക്കോമോട്ടുമായി സഹകരിച്ചാണ് സ്റ്റാൾ. ഓട്ടോ ക്വിസിൽ ഓരോ മണിക്കൂറിലും കൂപ്പൺ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് 690 രൂപ വില വരുന്ന ഒരു വർഷത്തേക്കുള്ള മനോരമ ഫാസ്റ്റ്ട്രാക്ക്, സേഫ് ഡ്രൈവ് ബുക്ക് ഉൾപ്പെടുന്ന സമ്മാനങ്ങൾ നൽകും. അതോടൊപ്പം ടീ ഷർട്ട് ഉൾപ്പെടുന്ന സമ്മാനങ്ങളുമുണ്ട്. 3 ദിവസങ്ങളിലായി 200ൽ ഏറെപ്പേർക്കു സമ്മാനങ്ങൾ നേടാം. സെൽഫി പോയിന്റ്, ഓഫറുകളോടെ മനോരമ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകാൻ അവസരം എന്നിവയുമുണ്ട്. 

 

English Summary: Malayala Manorama Auto World Expo Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com