ADVERTISEMENT

ബെൻസ് എസ്‌ ക്ലാസിനു പിന്നാലെ പോർഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. ‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാൻ കംഫർട്ട് സോണിൽനിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഷെഫ് പിള്ള കുറിച്ചത്.

പോർഷെയുടെ ഏറ്റവും വലിയ എസ്‍യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ വാഹനം. ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോർഷെ ഷോറൂമിൽ നിന്നാണ് ഷെഫ് സ്വന്തമാക്കിയത്.

മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 340 പിഎസ് കരുത്തുണ്ട് വാഹനത്തിന്. 450 എൻഎമ്മാണ് ടോർക്ക്. വെറും 6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കടക്കുന്ന കെയിനിന്റെ ഉയർന്ന വേഗം 243 കിലോമീറ്ററാണ്.  

English Summary: Chef Pillai Bought Porsche Cayenne

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com