ADVERTISEMENT

മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ട്രിയോ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യ സന്ദർശന വേളയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന വിഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

 

‘ഇന്നൊവേഷനോടുള്ള ഇന്ത്യയുടെ അഭിനിവേശം എന്നെ അദ്ഭുതപ്പെടുത്തുന്നു. നാലുപേരെ വരെ വഹിക്കാനും 131 കിലോമീറ്റര്‍ (ഏകദേശം 81 മൈല്‍) വരെ സഞ്ചരിക്കാനും ശേഷിയുള്ള ഒരു ഇലക്ട്രിക് റിക്ഷ ഞാൻ ഓടിച്ചു. ഗതാഗത രംഗത്തിനും ഡീകാര്‍ബണൈസേഷനിലും മഹീന്ദ്രയെപ്പോലുള്ള കമ്പനികള്‍ നല്‍കുന്ന സംഭാവനകള്‍ പ്രചോദനാത്മകമാണ്’– വിഡിയോയ്ക്കൊപ്പം ബിൽ ഗേറ്റ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

 

മഹീന്ദ്ര ട്രിയോ ഓടിക്കുന്ന വിഡിയോ ബിൽ ഗേറ്റ്സ് പങ്കുവച്ചതിന് ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര മറുപടിയുമായി എത്തിയിട്ടുണ്ട്. ട്രിയോ ഓടിക്കാൻ ബിൽ ഗേറ്റ്സ് സമയം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും സച്ചിനും ഞാനും താങ്കളുമായിട്ടുള്ളൊരു ഡ്രാഗ് റേസ് ആയിരിക്കും അടുത്ത  ഇന്ത്യ സന്ദർശനത്തിലെ പ്രധാന അജൻഡ എന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

 

English Summary: Anand Mahindra proposes drag race between Bill Gates and

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com