രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേ, അടിപൊളി ഫീച്ചറുകൾ; ഹ്യുണ്ടേയ് വെർന ഉടനെത്തും

hyundai-new-verna
Hyundai Verna
SHARE

വെർനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വെർനയിൽ നിരവധി ഫീച്ചറുകളുണ്ടാകും. അയോണിക് 5 ന് സമാനമായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകൾ പുതിയ വെർനയിലുണ്ട്. അതിലൊന്ന്് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ സ്ക്രീനായി പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് ഡിജിറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും. 

നിലവിലെ എട്ട് ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് പകരം ആയിരിക്കും പുതിയ 10.25 ഇഞ്ച് സ്ക്രീൻ. ആർകിമീസ് മ്യൂസിക് സിസ്റ്റത്തിനു പകരം ബോഷിന്റെ എട്ടു സ്പീക്കർ സിസ്റ്റവുമുണ്ട്. സെഗ്‌മെന്റിൽത്തന്നെ ആദ്യമായി, ഇൻഫോടെയിൻമെന്റ് സിസ്റ്റവും എച്ച്‌വിഎസിയും നിയന്ത്രിക്കുന്നതിനായി സ്വിച്ചബിൾ കൺട്രോളാണ് നൽകിയിരിക്കുന്നത്. കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ, മുൻ യാത്രക്കാർക്കായുള്ള ഫോൺ ഹോൾഡർ, കൂൾഡ് ഗ്ലൗ ബോക്സ് എന്നിവയുമുണ്ട്.

നിലവിലെ വെർനയെക്കാൾ നീളവും വീതിയുമുണ്ട് പുതിയ മോഡലിന്. പുതിയ വെർനയുടെ നീളം 4535 എംഎമ്മും വീതി 1765 എംഎമ്മും ഉയരം 1475 എംഎമ്മുമാണ്. ബൂട്ട് സ്പെയ്സ് കഴിഞ്ഞ തലമുറയിലുള്ളതിനെക്കാൾ 50 ലീറ്റർ കൂടി വർധിച്ച് 528 ലീറ്ററായി. രണ്ട് 1.5 ലീറ്റർ പെട്രോൾ എൻജിനുകളുണ്ട്. നാച്ചുറലി അസ്പിരേറ്റഡ് എൻജിൻ മോഡലിന്റെ കരുത്ത് 115 എച്ച്പിയും ടർബൊ ചാർജ്ഡിന്റെ കരുത്ത് 160 എച്ച്പിയുമാണ്. എൻഎ മോഡലിന് 6 സ്പീഡ് മാനുവല്‍, സിവിടി ഗിയർബോക്സുകൾ ലഭിക്കുമ്പോൾ ടർബോ ചാർജ്ഡ് പതിപ്പിന് ഡിസിടി ഗിയർബോക്സും ലഭിക്കും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ) തുടങ്ങിയ വകഭേദങ്ങളിൽ പുതിയ വെർന ലഭിക്കും. 

English Summary: New Hyundai Verna to get dual 10.25-inch screens

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS