ADVERTISEMENT

ഇന്ത്യയിലെ ‘റഫ് ആൻഡ് ടഫ്’ വാഹനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്നത് മഹീന്ദ്രയുടെ വാഹനങ്ങളായിരിക്കുമെന്ന് തീർച്ച. ലൈഫ്സ്റ്റൈൽ വാഹനമെന്ന നിലയിൽ ഇന്ന് മഹീന്ദ്ര ഥാറിനെ വെല്ലാൻ മറ്റു വാഹനങ്ങളില്ലെന്നു പറയാം. ഫോഴ്സ് ഗൂർഖ കരുത്തനാണെങ്കിലും വിൽപനയുടെ കാര്യത്തിൽ ഥാറിന്റെ അടുത്തെത്താൻപോലും സാധിച്ചിട്ടില്ല. 

 

ഇപ്പോൾ മാരുതി ജിംനിയുടെ വരവോടെ മൽസരം കൊഴുക്കുമെന്നു തീർച്ചയാണ്. അങ്കത്തിനൊരുങ്ങിയിറങ്ങിയ മഹീന്ദ്ര പുതിയ വില കുറഞ്ഞ ഥാർ വകഭേദം തക്ക സമയത്തു തന്നെയാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. 5 ഡോർ ഗൂർഖ, 5 ‍ഡോർ ജിംനി എന്നിവ വിപണിയിലെത്തുന്നതോടെ ഥാറിന് വലിയ വെല്ലുവിളി തന്നെയാകും. അതുകൊണ്ടു തന്നെയാണ് ഥാർ എന്ന ബ്രാൻഡിൽ വില കുറഞ്ഞ വാഹനമെന്ന ടാഗിൽ ബജറ്റ് വേരിയന്റ് പുറത്തിറക്കുന്നതും.

 

പുതിയ റിയർവീൽ വകഭേദം ജിംനിയുമായി നേരിട്ട് മത്സരത്തിന് ഇറങ്ങാനും മാത്രം ശക്തനാണ്. 1.5 ലീറ്റർ ഡീസൽ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തിൽ കൂടുതൽ മസ്കുലറും ബോൾഡുമായ വലിയ വാഹനമാണ് ഥാർ. ജിംനിക്ക് ഡീസൽ വകഭേദമില്ലെന്നതും വലുപ്പത്തിൽ 3 ഡോർ ഥാറിനെക്കാൾ ചെറുതാണെന്നുള്ളതും വെല്ലുവിളിയാണ്. 9.99 ലക്ഷം രൂപ മുതലാണ് ഥാർ ബജറ്റ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. അതിനാൽ നിലവിൽ ഏറ്റവുമധികം ആവശ്യക്കാരും ഈ വാഹനത്തിനാണ്.

 

ഫോർവീൽ ഡ്രൈവ് ബാഡ്ജിന്റെ അഭാവം മാത്രമാണ് ഥാറിന്റെ ഇരു വേരിയന്റുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. 16 ഇ‍ഞ്ച് മിലിറ്ററി ഡ്രം ഡിസൈനിലുള്ള സ്റ്റീൽ വീലുകൾ, സിയറ്റ് 245 എടി ടയറുകൾ എന്നിവയും വാഹനത്തിന് കൂടുതൽ വന്യമായ ലുക്ക് നൽകുന്നു. ഫോഗ്‌ലാംപുകളും എൽഇഡി സന്നാഹങ്ങളും കുറഞ്ഞ മോഡലിൽ ഒഴിവായി. 

ഇന്റീരിയറിലെ ആഡംബരങ്ങളും ഇല്ലാതെയായി. ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയാണ് ഇല്ലാതെയായതിൽ പ്രധാനം.

 

വാഹനപ്രേമികളുടെ 2 വർഷത്തെ കാത്തിരിപ്പിനാണ് 1.5 ലീറ്റർ ടർബോ ഡീസൽ എൻജിൻ മോഡലിലൂടെ മഹീന്ദ്ര അവസാനം കണ്ടിരിക്കുന്നത്. എസി, റിമോട്ട് ലോക്കിങ്, പവർ വിൻഡോ, റിയർ ഡീഫോഗർ തുടങ്ങിയ സന്നാഹങ്ങൾ കുറഞ്ഞ ഥാർ മോഡലിനുണ്ട്. ആദ്യ തലമുറ ഥാറിന്റെ ബേസ് വേരിയന്റിൽ ഇതൊന്നും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിപണി പഠിച്ചറിഞ്ഞു തന്നെയാണ് മഹീന്ദ്ര പടപ്പുറപ്പാട് നടത്തിയിട്ടുള്ളത്. ഇതിനിടെ, ഥാർ കുറഞ്ഞ വകഭേദത്തിന്റെ കാത്തിരിപ്പ് കാലവധി 4 മാസമായി കുറഞ്ഞെന്ന് നിർമാതാക്കൾ പറയുന്നു. ഇത് 12 മാസം വരെ നീളാമെന്നു മുൻപ് മഹീന്ദ്ര സൂചിപ്പിച്ചിരുന്നു.

 

English Summary: Mahindra Thar Base Variant Gets Good Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com