‘മാർച്ച് ഭാഗ്യ മാസം’; ‌എംജി എസ്‍യുവി ഗ്ലോസ്റ്റർ സ്വന്തമാക്കി നടി

sherlyn-chopra
SHARE

എംജിയുടെ എസ്‍യുവി ഗ്ലോസ്റ്റർ സ്വന്തമാക്കി ബൊളിവുഡ് നടി ഷെർലിൻ ചോപ്ര. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിഡിയോ ഷെർലിൻ ചോപ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാർച്ച് 8ന് നടി ടൊയോട്ട ഫോർച്യൂണർ ലെജൻഡ് സ്വന്തമാക്കിയിരുന്നു, ഈ വർഷം മാർച്ചിൽ ഗ്ലോസ്റ്റർ വാങ്ങി, അതുകൊണ്ടു തന്നെ മാർച്ച് മാസം തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് ഷെർലിൻ ചോപ്ര പറയുന്നത്.

ഗ്ലോസ്റ്ററിന്റെ 4x2 മോഡലിന്റെ ഉയർന്ന വകഭേദമായ ‘സാവി’യാണ് ഷെർലിന്റെ പുതിയ വാഹനം. ഏകദേശം 39.59 ലക്ഷം രൂപയാണ് വില. അഡ്വാൻസ്ഡ് ‍ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 1 ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം എസ്‍യുവിയായ ഗ്ലോസ്റ്റർ 2020 ലാണ് വിപണിയിലെത്തിയത്. അടുത്തിടെ ഗ്ലോസ്റ്ററിന്റെ ഫെയ്സ് ലിഫ്റ്റ് വകഭേദം വിപണിയിൽ എത്തിയിരുന്നു.

ലൈൻ അസിസ്റ്റ്, റിയർക്രോസ് ട്രാഫിക് അലേർട്, ഡോർ ഓപ്പൺ വാണിങ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്‌ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, ഫോർവേർട് കൊളിഷൻ വാർണിങ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഓട്ടമാറ്റിക് എമർജെൻസി ബ്രേക്കിങ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് ഈ എസ്‍യുവിയിൽ. 161 ബിഎച്ച്പി കരുത്തും 373.5 എൻഎം ടോർക്കുമുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ.

English Summary: Sherlyn Chopra Bought MG Gloster SUV

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS