ലുക്കാണ് ലുക്മാന്റെ ബിഎംഡബ്ല്യു എക്സ് വൺ

lukman
SHARE

സൗദി വെള്ളയ്ക്ക, ഉണ്ട, തല്ലുമാല, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലെ കരുത്തുള്ള കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച നടനാണ് ലുക്മാൻ അവറാൻ. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ ലുക്മാൻ ബിഎംഡബ്ല്യുവിന്റെ ചെറു എസ്‍യുവി എക്സ് വണ്‍ സ്വന്തമാക്കിയിരിക്കുന്നു.

മലപ്പുറത്തെ സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരായ കല്ലിങ്കൽ മോട്ടോഴ്സിൽ നിന്നാണ് ലുക്മാൻ ബിഎംഡബ്ല്യു ഗാരിജിലെത്തിച്ചത്. ‌പെട്രോള്‍, ‍ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2016 മുതൽ 2020 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ഇത്. 2 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.

2 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോർക്ക് 400 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കടക്കാൻ 7.6 സെക്കന്റുകൾ മതി ഈ കരുത്തൻ എസ്‌യുവിക്ക്. പുതിയ എക്സ് വണ്ണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 45 ലക്ഷം രൂപ മുതലാണ്. 

English Summary: Luckman Avran Bought BMW X1

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS