സെക്കൻഡ് ഹാൻഡ് ഡീലർമാർക്ക് റജിസ്ട്രേഷൻ, ഏപ്രിൽ ഒന്നുമുതൽ പുതിയ ചട്ടം

used-car-new
SHARE

സെക്കൻഡ് ഹാൻഡ് വാഹന വിൽപന നടത്തുന്ന ഏജൻസികൾക്ക് റജിസ്ട്രേഷൻ നിർബന്ധ

മാക്കി കേന്ദ്ര സർക്കാർ. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലമുള്ള നൂലാമാലകൾ ഒഴിവാക്കുന്നതിനാണ് റജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപന ഏജൻസികൾ അതതു സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) റജിസ്റ്റർ ചെയ്തിരിക്കണം. 

കേന്ദ്ര മോട്ടർ വാഹനചട്ടത്തിൽ ഇതുൾപ്പെടെയുള്ള ഭേദഗതികൾ ഏപ്രിൽ ഒന്നിനു നിലവിൽവരും. അതോടെ റജിസ്ട്രേഷൻഉള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന നടത്താൻ കഴിയൂ. 

വിൽക്കുന്നതുവരെ ഉടമസ്ഥാവകാശം ഡീലർക്ക്

വാഹനം ഡീലർക്കു കൈമാറുന്ന വിവരം വാഹന ഉടമ ‘പരിവഹൻ’ വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. ഇതോടെ പുതിയ ഉടമയുടെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറാനുള്ള അധികാരം ഡീലർക്കു ലഭിക്കും. വാഹനം വിൽക്കാനായി ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു റജിസ്റ്റർ ചെയ്യുന്നതുവരെ ഡീലറായിരിക്കും വാഹനത്തിന്റെ ‘കൽപിത ഉടമ’. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്തു പ്രശ്നത്തിനും ഡീലറായിരിക്കും ഉത്തരവാദി. എല്ലാ ഇടപാടുകളും ഓൺലൈനായതിനാൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന വിവരം പഴയ വാഹന ഉടമയ്ക്കു ഫോണിൽ‍ ലഭിക്കും. ഡീലർ വിൽക്കാനുള്ള വാഹനങ്ങളുടെ വിവരങ്ങളും 

ഇലക്ട്രോണിക് ട്രിപ് ഷീറ്റും മോട്ടർവാഹനവകുപ്പിനു കൈമാറണം. വിൽക്കുന്നതുവരെ ഓരോ വാഹനത്തിനും ഇലക്ട്രോണിക് ട്രിപ് റജിസ്റ്റർവച്ച് യാത്രകളുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്തണം.

ചുമ്മാ റോഡിലിറക്കിയാൽ പണി കിട്ടും

വിൽക്കാൻ ഏൽപിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണിക്കോ മാത്രമേ റോഡിലിറക്കാവൂ. അനധികൃതമായി വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ നടപടി ഉണ്ടാകും. ഡ്യൂപ്ലിക്കേറ്റ് ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്), എൻഒസി, ഉടമസ്ഥത മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്കുള്ള അധികാരം ഡീലർക്കുണ്ട്. പ്രമുഖ വാഹന ബ്രാൻഡുകളുടേതല്ലാത്ത പതിനായിരത്തോളം സെക്കൻഡ് ഹാൻഡ് വാഹനവിൽപനകേന്ദ്രങ്ങൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. നിബന്ധനകളിൽ പാളിച്ചകളുണ്ടായാൽ പിഴയും അംഗീകാരം പിൻവലിക്കലുമടക്കമുള്ള ശിക്ഷാ നടപടികളും നേരിടേണ്ടിവരും.  

Englis Summary: Used Car Dealers Need Registration

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS