യാത്ര ഇനി മിനി കൂപ്പറിൽ, ജെസിഡബ്ല്യു പതിപ്പിൽ അർജുൻ അശോകൻ

arjun-ashoken-mini-cooper
SHARE

ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ലക്‌ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. കൂപ്പർ എസിന്റെ പ്രത്യേക പതിപ്പാണ് ജോൺ കൂപ്പർ വർക്സ് എന്ന ജെസിഡബ്ല്യു. നേരത്തേ അർജുൻ ഫോക്സ്‌വാഗൻ വെർട്യൂസ് വാങ്ങിയിരുന്നു.

കൂപ്പർ എസിനെ കൂടുതൽ സ്പോർട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് പുറത്തിറക്കുന്നത്. കൂപ്പർ എസിന്റെ അടിസ്ഥാന വില 42 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ക്രോമിയം ഇന്‍സേര്‍ട്ടുകളുള്ള ഹെക്സഗണ്‍ റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രൊജക്‌ഷന്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡിആര്‍എൽ, ഗ്രില്ലിൽ ജെസിഡബ്ല്യു ബാഡ്ജിങ് എന്നിവയുണ്ട്. കറുപ്പു നിറത്തിലുള്ള സ്‌പോര്‍ട്‌സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം.

രണ്ടു ലീറ്റർ പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു എഡിഷനിൽ. 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഈ എൻജിൻ നൽകും. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. വേഗം നൂറു കിലോമീറ്റർ കടക്കാൻ വെറും 6.1 സെക്കൻഡ് മാത്രം മതി.

English Summary: Arjun Ashoken Bought Mini Cooper S JSW

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS