ടെസ്‌ലയുടെ നാട്ടു നാട്ടു... ലൈറ്റ് ഷോ; തരംഗമായി ഓസ്കാർ പാട്ടിന്റെ വിഡിയോ

tesla-nattu-nattu
Image Source: Twitter
SHARE

ഓസ്‌കാര്‍ നേടിയതിന് പിന്നാലെ ആര്‍ആര്‍ആറും നാട്ടു നാട്ടു... പാട്ടും രാജ്യാന്തര തലത്തില്‍ തന്നെ തരംഗമായിരിക്കുകയാണ്. ഈ പാട്ടിനൊപ്പിച്ച് ചുവടുവയ്ക്കുന്നവരുടെ പലതരം വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ നേരത്തേ തരംഗമായിരുന്നു. ഇപ്പോഴിതാ നാട്ടു നാട്ടുവിനൊപ്പിച്ച് ടെസ്‌ലയില്‍ ലൈറ്റ് ഷോ നടത്തി അമ്പരപ്പിക്കുകയാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ളവര്‍. ഈ വിഡിയോ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 

ആര്‍ആര്‍ആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ടെസ്‌ല കാറുകളുടെ നാട്ടു നാട്ടുവിനൊപ്പിച്ച ലൈറ്റ് ഷോയുടെ വീഡിയോ ആദ്യം പോസ്റ്റു ചെയ്യുന്നത്. വിഡിയോ ഡിസ്‌ക്രിബ്ഷനില്‍ ടെസ്‌ലയേയും ഇലോണ്‍ മസ്‌കിനേയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. വിഡിയോ കണ്ട മസ്‌ക് ഹൃദയ ചിഹ്നങ്ങള്‍ സഹിതം പ്രതികരിക്കുകയും ചെയ്തു. ടെസ്‌ലയുടെ ഔദ്യോഗിക പേജു തന്നെ ഈ വീഡിയോ പിന്നീട് പങ്കുവയ്ക്കുകയും ചെയ്തതോടെ വിഡിയോ തരംഗമായി. 

ടെസ്‌ല കാറുകളിലുള്ള ടെസ്‌ല ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ഉപയോഗിച്ചാണ് പാട്ടുകള്‍ക്കനുസരിച്ച് ലൈറ്റ് ഷോകള്‍ നടത്താന്‍ സാധിക്കുന്നത്. പാട്ടുകളിലെ ബീറ്റുകള്‍ക്കനുസരിച്ച് മുന്നിലെ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളുമെല്ലാം താളത്തില്‍ കത്തുകയും കെടുകയും ചെയ്യും. നൂറു കണക്കിന് ടെസ്‌ലകള്‍ ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് വിഡിയോ എടുത്തതോടെ സംഭവം വൈറലാവുകയായിരുന്നു. 

ഈ ഫീച്ചറിനെക്കുറിച്ച് ടെസ്‌ലയുടെ പേജ് തന്നെ പറയുന്നത് ഇങ്ങനെ 'പുറത്ത് പാര്‍ക്ക് ചെയ്യൂ, പാട്ടിന്റെ ശബ്ദം കൂട്ടൂ, വിന്‍ഡോ താഴ്ത്തൂ, എന്നിട്ട് ആസ്വദിക്കൂ. പാട്ടിനൊപ്പിച്ച് ടെസ്‌ലയുടെ ലൈറ്റ് ഷോ നടത്തി ഏവരേയും അമ്പരപ്പിക്കൂ'. ഇതിന് പുറമേ ബൂംബോക്‌സ്, എമിഷന്‍സ്, മാഴ്‌സ്, ലൈറ്റ് ഷോസ് എന്നിങ്ങനെ നിരവധി ഫണ്‍ ഫീച്ചറുകള്‍ ടെസ്‌ലയിലുണ്ട്.

ഭാവിയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന്റെ ചെലവ് പകുതികണ്ട് കുറക്കാനാവുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ടെസ്‌ല എൻജിനീയര്‍മാര്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. നിക്ഷേപകര്‍ മുൻപാകെ രണ്ട് മോഡലുകള്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അവതരിപ്പിക്കുകയും ചെയ്തു. ടെസ്‌ല ഭാവിയില്‍ വില കുറവുള്ള മോഡലുകള്‍ പുറത്തിറക്കുമെന്ന സൂചനയും മസ്‌ക് നല്‍കിയിട്ടുണ്ട്.

English Summary: Elon Musk reacts as Tesla cars sync to the beats of RRR song Naatu Naatu in 'epic' light show

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS