ബൈക്കിൽ യാത്രപോകണം, ഒറ്റയ്ക്ക് വിടാന്‍ അമ്മക്കും ചേട്ടനും പേടി: മഞ്ജു വാര്യർ

manju-warrier-bmw-1
SHARE

ബൈക്ക് ഓടിക്കാൻ പഠിക്കുകയും വാങ്ങുകയും ചെയ്തു എന്നാൽ അമ്മയ്ക്കും ചേട്ടനും ഞാൻ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് മഞ്ജു വാര്യർ. മോട്ടർവാഹന വകുപ്പ് സഘടിപ്പിച്ച ഒരു പരിപാടിയിലാണ് താരം ഇങ്ങനെ പറഞ്ഞത്. സാഹസികത ഒന്നും കാണിക്കാതെ റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിക്കുന്ന റൈഡറാണ് താനെന്നും മഞ്ജു പറയുന്നു.

ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യർ വാങ്ങിയത്. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയത് എന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു.

ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം ഒരുപാടു കാലമായി കൂടെയുണ്ട്, എന്നാൽ അജിത്തിന്റെയൊപ്പമുള്ള യാത്ര ആ ആഗ്രഹത്തിന്റെ തീവ്രത കൂട്ടി. അങ്ങനെയാണ് ലൈസൻസ് എടുത്തതും ബൈക്ക് സ്വന്തമാക്കിയതും. ഇനി പതിയെ യാത്രകൾ പോകണമെന്നും മഞ്ജു പറയുന്നു. വെള്ളരി പട്ടണത്തിന്റെ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

English Summary: Manju Warrier About New Bike and Ride Plans

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS