ബിഎംഡബ്ല്യു ആഡംബര സെഡാൻ സ്വന്തമാക്കി യുവ നടൻ

sarjano-khalid
Sarjano Khalid
SHARE

ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാൻ 3 സീരിസ് സ്വന്തമാക്കി യുവ നടൻ സർജിയാനോ ഖാലിദ്. കോഴിക്കോട് പ്രവർത്തിക്കുന്ന പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഡീലറായ റോഡ്‍വേയിൽ നിന്നാണ് 3 സീരിസിന്റെ ഡീസൽ വകഭേദം 320 ഡി സർജിയോ സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു 320 ഡിയുടെ 2014 ലക്ഷ്വറി ലൈൻ മോഡലാണ് താരം വാങ്ങിയത്. രണ്ടു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 184 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്. 320 എൽഡിയാണ് നിലവിലെ ത്രീ സീരിസ് ഡീസൽ മോഡല്‍.‌ 188 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്‌ ഈ പതിപ്പിന്. 320 എൽഡി എന്ന ഏറ്റവും പുതിയ മോഡലിന്റെ എക്സ്ഷോറൂം വില 59.50 ലക്ഷം രൂപയാണ്.

English Summary: Sarjano Khalid Bought BMW 320 D

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA