ക്ലാസിക് റെട്രോ വിഭാഗത്തില്‍ താരപരിവേഷം; കാവസാക്കി സി900 ആര്‍എസ്

kawasaki-z900rs
Kawasaki Z900RS
SHARE

പ്രീമിയം സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകള്‍ മുതല്‍ ചെറിയ ക്രൂസര്‍ വരെ നിര്‍മിച്ച് ഇന്ത്യയില്‍ വലിയ സാന്നിധ്യം ഉറപ്പാക്കിയ ജാപ്പനീസ് കമ്പനിയാണ് കാവസാക്കി. ഇന്ത്യന്‍ വിപണിയില്‍ കള്‍ട്ട് ക്ലാസിക് ബൈക്കുകളും റെട്രോ ബൈക്കുകളും തിരികെ എത്തുന്ന സാഹചര്യത്തില്‍ കാവസാക്കി അവരുടെ പ്രീമിയം റെട്രോ ക്ലാസിക് ബൈക്കായ സി900 ആര്‍എസ് വിപണിയിലെത്തിച്ചു. 16.47 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന സൂപ്പര്‍ ക്ലാസിക് ക്രൂസര്‍ ബൈക്കാണ് ഇത്. 

ബിഎസ്6 നിലവാരം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നതോടെ കാവസാക്കി സി9000 ആര്‍എസ് ഇന്ത്യയില്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന വിധത്തില്‍ പഴയ 4 സിലിണ്ടര്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കാവസാക്കി വാഹനം വിപണിയിലെത്തിക്കുന്നത്. പൂര്‍ണമായി റീ ട്യൂണ്‍ ചെയ്ത എന്‍ജിനാണിത്.

മാര്‍ച്ച് അവസാനത്തോടെ ഷോറൂമുകളില്‍ വാഹനം എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. കാന്‍ഡി ടോണ്‍ ബ്ലൂ, െേമറ്റാലിക് ഡയബ്ലോ ബ്ലാക് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ 4 - 998 സിസി എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 110 എച്ച്പി - 98.5 എന്‍എം ടോര്‍ക്ക് എന്നിങ്ങനെയാണ് പവര്‍ ഫിഗറുകള്‍. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോടു കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സ്, പുതിയ മികവുകള്‍ സമന്വയിപ്പിച്ച ടെന്‍സൈല്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം എന്നിവയെല്ലാമാണ് വാഹനത്തിന്റെ അടിസ്ഥാനം.

41 എംഎം ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്ക് മുന്നിലും മോണോഷോക്ക് പിന്നിലും പഴയതുപോലെ നിലനിര്‍ത്തി. 300 എംഎം ഡ്യുവല്‍ ഡിസ്‌കുകളാണ് മുന്നില്‍. പിന്‍വശത്ത് 250 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കാണ്. കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോളും വാഹനത്തിനു ലഭിച്ചു. 17 ലീറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.  ഉള്ളില്‍ ആധുനികനും പുറമെ ക്ലാസിക്കുമായ സ്‌പോര്‍ടി ക്രൂസര്‍ റെട്രോ ബൈക്കാണ് ഇത്. ട്രയംഫ് ബോണെവില്‍ ടി100, സ്പീഡ് ട്വിന്‍ എന്നീ മോഡലുകളാണ് നിലവില്‍ സി900ആര്‍എസിന്റെ എതിരാളികള്‍.

English Summary: Kawasaki Launches Z900 RS In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA