ADVERTISEMENT

പുറത്തിറക്കാനിരിക്കുന്ന മൂന്നാമത്തെ വൈദ്യുതി കാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കിയ. ഇവി 5 എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന കിയയുടെ വൈദ്യുതി കാര്‍ ഇവി 9 നെ അപേക്ഷിച്ച് ചെറിയ വാഹനമായിരിക്കും. കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ഈ കാര്‍ ആദ്യം ചൈനീസ് നിരത്തുകളിലാണ് ഓടിതുടങ്ങുക. 

kia-ev5-2

 

kia-ev5-3

ചൈന ഇവി ഡേ ഇവന്റിനിടെയാണ് കിയ തങ്ങളുടെ ഇവി 5 ന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം തന്നെ ചൈനയില്‍ ഇവി5 ഇറങ്ങാനാണ് സാധ്യത. കിയയുടെ മറ്റു രണ്ട് വൈദ്യുതി കാറുകളായ ഇവി 6ഉം ഇവി 9ഉം പോലെ ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കാറും നിര്‍മിക്കുക. കിയ സ്‌പോര്‍ട്ടേജിന് സമാനമായ വലിപ്പമായിരിക്കും ഇവി 5നെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലുപ്പംകൊണ്ട് അമ്പരപ്പിച്ചിട്ടുള്ള കിയയുടെ പുതിയ കാറിന് പക്ഷേ വലിപ്പം കുറവായിരിക്കും. 

 

kia-ev5-1

ടൊയോട്ട bZ4X, നിസാന്‍ അരിയ, ഫോക്‌സ്‌വാഗണ്‍ ഐഡി 4 എന്നിവയായിരിക്കും ഇവി5ന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. മോട്ടറിന്റെയോ വാഹനത്തിന്റെ മറ്റു ഫീച്ചറുകളോ വിലയോ കിയ പുറത്തുവിട്ടിട്ടില്ല. എങ്കിലും പരമാവധി 482കിലോമീറ്റര്‍(300 മൈല്‍) റേഞ്ചും 77kWh ബാറ്ററിയുമുള്ള വാഹനമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

ഇവി 9ന്റേതിന് സമാനമായ കൂര്‍പ്പിച്ചെടുത്തതുപോലുള്ള രൂപകല്‍പനയാണ് ഇവി5ന്റേതും. തിരിക്കാവുന്ന സീറ്റുകളും ഇതിലുണ്ടാവും. 90 ഡിഗ്രി വരെ സീറ്റുകള്‍ തിരിക്കാനാവും. ഇതുവഴി കൂടുതല്‍ വിശാലമായ രീതിയില്‍ കാഴ്ച്ചകള്‍ യാത്രികര്‍ക്ക് അനുഭവിക്കാനാവും. ഈ സീറ്റുകള്‍ക്കൊപ്പം ബി പില്ലറിന്റെ അഭാവവും റിയര്‍ ഹിന്‍ജ്ഡ് ഡോറുകളും വ്യത്യസ്തമായ സൗകര്യങ്ങള്‍ ഉടമകള്‍ക്ക് നല്‍കും. 

 

ബെഞ്ച് സ്റ്റൈല്‍ ഫ്രണ്ട് സീറ്റ് ഇവി5വിലെ മുന്നിലെ യാത്രികര്‍ക്ക് കൂടുതല്‍ സ്ഥല സൗകര്യം നല്‍കും. ഇത് ചൈനയില്‍ മാത്രമാണോ അതോ മറ്റിടങ്ങളിലും ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തതയില്ല. പനോരമിക് റൂഫും ബാറ്ററിയെ സഹായിക്കുന്ന സോളാര്‍ പാനലുകളും ഡാഷ് ബോര്‍ഡിന് മുകളില്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ബൂട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിടാവുന്ന മരംകൊണ്ടുള്ള മേശയുമെല്ലാം ഇവി5ന്റെ സൗകര്യങ്ങളാണ്. 21 ഇഞ്ച് വലിപ്പമുള്ള ചക്രങ്ങള്‍ ഓഫ് റോഡിംങിന് കൂടി ഈ വാഹനത്തെ പ്രാപ്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിലവില്‍ ഇവി6 എന്ന ഇലക്ട്രിക് മോഡലാണ് കിയ വില്‍ക്കുന്നത്. എപ്പോഴാണ് ഇവി5 ഇന്ത്യയിലേക്കെത്തുകയെന്ന് കിയ അറിയിച്ചിട്ടില്ല. 

 

English Summary: Kia EV5 SUV Concept Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com