ADVERTISEMENT

വില പ്രഖ്യാപിക്കും മുമ്പ് ജിംനിക്കും ഫ്രോങ്‌ക്സിനും ലഭിച്ചത് നാൽപതിനായിരത്തിലധികം ബുക്കിങ്. ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച അന്നുതന്നെ വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഏകദേശം 70 ദിവസമാകുമ്പോഴാണ് ഇരുവാഹനങ്ങൾക്കും ഇത്രയും ബുക്കിങ് ലഭിക്കുന്നത്. ജിംനിക്ക് 23500, ഫ്രോങ്‌ക്സിന് 13500 എന്നിങ്ങനെയാണ് ബുക്കിങ് ലഭിച്ചെന്നാണ് മാരുതി പറയുന്നത്. ഫ്രോങ്‌ക്സിന്റെ വില അടുത്ത മാസവും ജിംനിയുടെ വില മേയ്‌ മാസത്തിലും പ്രഖ്യാപിക്കും.

maruti-suzuki-fronx-3

 

ഫ്രോങ്‌ക്സ്

Suzuki Jimny
Suzuki Jimny

 

മാരുതി സുസുക്കി ബലേനൊയെ അടിസ്ഥാനപ്പെടുത്തിയ വാഹനമാണ് ഫ്രോങ്‌ക്സ്. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗം സ്‌പോർട്ടിയും സ്റ്റൈലിഷും ആണ്. ഫ്രോങ്‌ക്‌സിനെ കഴിയുന്നത്ര മസ്കുലർ ആക്കി എസ്‌യുവി രൂപഭംഗി നിൽകാൻ മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്. ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലെ, വയർലെസ് ചാർജിങ് എന്നിവയും വാഹനത്തിലുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 എൽ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0L ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനുമാണ് വാഹനത്തിൽ. ‌ 

 

ജിംനി

 

രാജ്യാന്തര വിപണിയിലുള്ള ജിംനിയുടെ 5 ‍ഡോർ പതിപ്പ് മാരുതി 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് ജിംനി എത്തിയത്. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കുമുള്ള കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് വാഹനത്തിൽ. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഈ എൻജിനുണ്ട്.  സുസുക്കിയുടെ ഏറ്റവും അഡ്വാൻസിഡ് ഓൾവീൽ ഡ്രൈവ് മോഡായ ഓൾഗ്രിപ്പ് പ്രോയും ജിംനിയിലുണ്ട്.  5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. മികച്ച സീറ്റുകളും മികച്ച ഇൻഫോടെയിന്‍മെന്റ് സംവിധാനവുമാണ് എസ്‍യുവിക്ക്.

 

English Summary: Maruti Suzuki Jimny, Fronx reach 40,000 bookings mark: Price Reveal Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com