ADVERTISEMENT

കൊച്ചി∙ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ട്രെയിനിങ് പ്രോഗ്രാമായ ജിഎസ് എക്സ്പീരിയൻസ് 2023 കൊച്ചിയിൽ നടന്നു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മുൻനിര വിഭാഗത്തിലെ ഐതിഹാസികമായ ജിഎസ് ശ്രേണിയുടെ അസാധാരണമായ കഴിവുകൾ അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ അനുഭവിച്ചറിയാൻ റൈഡേഴ്സിന് അവസരമാണ് നൽകിയാണ് ജിഎസ് എക്സ്പീരിയൻസ് അവസാനിച്ചത്. ബിഎംഡബ്ല്യു അഡ്വഞ്ചർ മോട്ടോർസൈക്കിൾ യാത്രികർക്ക് മാത്രമായായിരുന്നു  രണ്ട് ദിവസത്തെ ക്യുറേറ്റഡ് പരിശീലന സെഷനുകൾ രൂപകൽപന ചെയ്‌തത്. ഏപ്രിൽ 1-2 തീയതികളിൽ കൊച്ചി മനക്കുന്നം, മണക്കത്താഴം റോഡിലെ വുൾഫ് ട്രെയിൽസിൽ നടന്ന പരിപാടിയിൽ 59 ജിഎസ് ഉടമകൾ പങ്കെടുത്തു.

 

ബിഎംഡബ്ല്യു ജിഎസ് ഉടമകൾക്ക് മാത്രമായി രൂപകൽപന ചെയ്‌തിരിക്കുന്ന രണ്ട് ദിവസത്തെ ലെവൽ 1 പ്രോഗ്രാം, ഓഫ്-റോഡ് റൈഡിങ്ങിന്റെ അടിസ്ഥാനകാര്യങ്ങളിൽ പ്രാഗത്ഭ്യം നേടാൻ റൈഡർമാരെ സഹായിക്കും. 650 സിസിക്ക് മുകളിലുള്ള ജിഎസ് ബൈക്കുകളുള്ള ബിഎംഡബ്ല്യു ജിഎസ് ഉടമകൾക്ക് വേണ്ടിയാണ് ദിവസം 1-ലെ പരിശീലന പരിപാടി. ദിവസം 2 ബിഎംഡബ്ല്യു 310 ജിഎസ്  റൈഡർമാർക്കുള്ളതാണ്. മോട്ടോർ സൈക്കിൾ പ്രാഥമികമായി പരിചയപ്പെടുക, ശരിയായ റൈഡർ പൊസിഷൻ മനസ്സിലാക്കുക, എൻഡ്യൂറോ സ്റ്റിയറിങ്, ഗ്രേവൽ റൈഡിങ്, ചെരിവിലെ എമർജൻസി സ്റ്റോപ്പുകൾ, എമർജൻസി ബ്രേക്കിങ്, ചെരിവുകളിലെ റൈഡിങ് തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു. ലെവൽ 1 വിജയകരമായി പൂർത്തിയാക്കിയാൽ റൈഡർമാർ സ്വയമേവ ലെവൽ 2 പരിശീലനത്തിന് യോഗ്യത നേടും.

 

നമീബിയയിൽ നടക്കുന്ന ഇന്റർനാഷണൽ ജിഎസ് ട്രോഫിയിൽ പങ്കെടുക്കുന്ന ടീം ഇന്ത്യയെ തിരഞ്ഞെടുക്കുന്നത് ഈ പരിശീലന പദ്ധതിയിൽ നിന്നാണ് എന്നാണ് ബിഎംഡബ്ല്യു അറിയിക്കുന്നത്. 

 

English Summary: BMW Motorrad GS Experience 2023 thrills adventure seekers in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com