മോഹൻലാലിന്റെ പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി; വില 3.39 കോടി

mohanlal-range-rover-3
പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്ക് ഒപ്പം മോഹൻലാൽ, ഭാര്യ സുചിത്ര, സമീർ ഹംസ, ആന്റണി പെരുമ്പാവൂർ എന്നിവർ
SHARE

മോഹൻലാലിന്റെ യാത്ര ഇനി റേഞ്ച് റോവറിൽ. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് പുതിയ വാഹനം. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ ഇതു വാങ്ങിയത്.

mohanlal-range-rover
മോഹൻലാലിന് റേഞ്ച് റോവർ കൈമാറിയപ്പോൾ മുത്തൂറ്റ് ജെഎൽആർ ബിസിനസ് ഹെഡ് പ്രമോദ്, സെയിൽസ് ഹെഡ് ഷാൻ മുഹമ്മദ്, ബ്രാൻഡ് മാനേജർ റോഹിത് സോജി, സെയിൽസ് അഡ്മിൻ അരുണ്‍ ഭാസ്കർ, സർവീസ് മാനേജർ അനൂപ് എന്നിവർ സമീപം

ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു. 4.4 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം മണിക്കൂറിൽ 255 കിലോമീറ്റർ. ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില.

mohanlal-range-rover-2

ഹബുക്കാ സിൽവർ നിറത്തിലുള്ള എസ്‍യുവിയുടെ റൂഫിന് കറുത്ത നിറമാണ്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ട്. 21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. സ്ലൈഡിങ് പനോരമിക് സൺറൂഫും ഇമേജ് പ്രൊജക്‌ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാംപും സിഗ്നേച്ചർ ഡിആർഎല്ലുമുണ്ട്.

ഇന്റീരിയറിൽ സെമി അനിലൈൻ ലെതർ സീറ്റുകളാണ്. ഇരുപത്തിനാലു തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകൾ, എക്സ്‍ക്ലൂസീവ് ക്ലാസ് കംഫർട് പ്ലസ് റിയർ സീറ്റ് എന്നിവയുണ്ട് വാഹനത്തിന്. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റവുമുണ്ട്.

English Summary: Mohanlal Bought Range Rover Autobiography

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS