ADVERTISEMENT

കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ദക്ഷിണ കൊറിയയില്‍ അതീവ രഹസ്യമായി കാരന്‍സ് എംപിവിയുടെ ഇലക്ട്രിക് പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്റെ വിശദാംശങ്ങള്‍ പരമവാധി രഹസ്യമാക്കിക്കൊണ്ട് മൂടിപുതച്ച രീതിയിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ക്രെറ്റ ഇവിയുടേതിന് സമാനമായ പവര്‍ട്രെയിനും ബാറ്ററിയുമായിരിക്കും കാരന്‍സ് എംപി.വിക്കെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

ആദ്യമായാണ് കാരന്‍സ് ഇലക്ട്രിക് എംപിവിയുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. 2025ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വിശദാംശങ്ങള്‍ കിയ രഹസ്യമാക്കിവച്ചിരിക്കുകയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഐസിഇ കാരന്‍സിന് സമാനമായ മോഡലായിരിക്കും വൈദ്യുത പതിപ്പുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അലോയ് വീലിലും സ്‌റ്റൈലിങ്ങിലുമെല്ലാം മാറ്റം വരുത്തി തനതായ ഡിസൈന്‍ കാരന്‍സ് ഇവിക്ക് കിയ നല്‍കാനും സാധ്യതയുണ്ട്. 

 

ഇന്ത്യന്‍ വിപണിയില്‍ 2025ല്‍ തന്നെ കിയ വില്‍പനക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്രെറ്റ ഇവിയുടെ സവിശേഷതകളില്‍ പലതും കാരെന്‍സ് ഇ.വിയുമായി പങ്കുവയ്ക്കാനും സാധ്യതയുണ്ട്. കാരന്‍സിന്റെ പരമ്പരാഗത ഐസിഇ പതിപ്പിന് ക്രെറ്റ, സെല്‍റ്റോസ് എസ്‌യുവികളുമായി പല കാര്യങ്ങളിലും സാമ്യതകളുണ്ട്. ഈ സമാനതകള്‍ വൈദ്യുത പതിപ്പുകളിലും സംഭവിച്ചേക്കാം. 

 

കാരന്‍സിന്റെ ഐസിഇ പവേഡ് വാഹനങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. കാരന്‍സ് ഇ.വി അടക്കം കിയയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഭാവി പദ്ധതികള്‍ സമ്പന്നമാണ്. സെല്‍റ്റോസ് എസ്‌യുവിയുടെ പുതിയ പതിപ്പ് വരും മാസങ്ങളില്‍ പുറത്തിറങ്ങും. ഡിസംബറിലാണ് സോനറ്റ് കോംപാക്ട് എസ്‌യുവി മുഖം മിനുക്കിയെത്തുക.

 

English Summary: Kia Carens EV in the works; first spy shots out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com