ADVERTISEMENT

ഇന്ധനവില വര്‍ധിക്കുന്ന വേഗത്തില്‍ തന്നെയാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരവും കൂടുന്നത്. എന്നിരിക്കിലും ഇപ്പോഴും വൈദ്യുത വാഹനങ്ങള്‍ തെരഞ്ഞെടുക്കും മുമ്പുള്ള പ്രധാന ആശങ്കകളിലൊന്ന് ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടാനാകുമെന്നത് തന്നെയാണ്. റേഞ്ചിനെക്കുറിച്ച് ആശങ്കയില്ലാതെ ഓടിക്കാനാവുന്ന വൈദ്യുത കാറുകളും നമ്മുടെ വിപണിയിലുണ്ട്. ഇന്ത്യന്‍ വിപണിയിലെ റേഞ്ച് രാജകളായ പത്തു കാറുകളെ പരിചയപ്പെടാം. 

mercedes-benz-eqs

 

മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഎസ് - 677 കി.മീ

bmw-i7

 

ലോകത്തെ തന്നെ എണ്ണം പറഞ്ഞ ആഡംബര വാഹനങ്ങളിലൊന്നായ മെഴ്‌സിഡീസ് എസ് ക്ലാസിന്റെ വൈദ്യുത പതിപ്പാണ് ഇക്യുഎസ്. വില 1.55 കോടി രൂപ മുതല്‍ 2.45 രൂപ വരെ. 677 കിലോമീറ്റര്‍ എന്ന സ്വപ്‌നതുല്യമായ റേഞ്ചാണ് ഒരൊറ്റ ചാര്‍ജില്‍ ഈ വാഹനത്തിന് ലഭിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമായ വാഹനത്തിന്റെ ഇക്യുഎസ് 580 മോഡലിനാണ് ഈ റേഞ്ച്. ഇക്യുഎസ് 53 മോഡലിന് 586 കിലോമീറ്ററാണ് റേഞ്ച്. രണ്ട് മോഡലിനും കരുത്താകുന്നത് 107.8kWh ബാറ്ററിയാണ്. ഇക്യുഎസ് 53 മോഡല്‍ പരമാവധി 761 ബിഎച്ച്പി കരുത്തും 1020 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇക്യുഎസ് 580 മോഡലിന് 523 ബിഎച്ച്പി കരുത്തും 855 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാവുക. 

bmw-i4

 

ബിഎംഡബ്ല്യു ഐ 7 - 625 കി.മീ

Kia EV 6
Kia EV 6

 

ബിഎംഡബ്ല്യു 7 സീരീസിലെ ഓള്‍ ഇലക്ട്രിക് വാഹനമാണ് ഐ7. ഈ വാഹനത്തിന് 544 ബിഎച്ച്പി കരുത്തും പരമാവധി 745 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. 101.7kWh ലിഥിയം അയണ്‍ ബാറ്ററിയുള്ള ഐ7ന് 591കി.മീ മുതല്‍ 625 കി.മീ വരെയാണ് ഒരു ചാര്‍ജില്‍ സഞ്ചരിക്കാനാവുക. 

Audi E Tron
Audi E Tron

 

ബിഎംഡബ്ല്യു ഐ4 - 590 കി.മീ

porsche-taycan

 

Hyundai Ionic 5
Hyundai Ionic 5

ബിഎംഡബ്ല്യു ഇന്ത്യയില്‍ ഇറക്കിയ രണ്ടാം ഇവിയാണ് ഐ4. ഈ വാഹനത്തിന്റെ മോട്ടോറിന് 340 ബിഎച്ച്പി കരുത്തും പരമാവധി 430 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും. 83.9 kWhന്റെ ലിഥിയം അയണ്‍ ബാറ്ററി 590 കിലോമീറ്റര്‍ വരെ ഒരൊറ്റ ചാര്‍ജില്‍ പോകാന്‍ സഹായിക്കും. 73.90 ലക്ഷം രൂപ മുതല്‍ 77.50 ലക്ഷം വരെയാണ് വില. 

 

jaguar-ipace

കിയ ഇവി6 -528 കി.മീ

 

bmw-ix

കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍. ഹ്യുണ്ടേയ് ഗ്രൂപ്പിന്റെ ഇ ജിഎംപി പ്ലാറ്റ്‌ഫോമിലാണ് ഇവി6 നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അയോണിക്കുമായി ഒരു സഹോദര ബന്ധം ഇവി6ന് ഉണ്ട്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായതിനാല്‍ തന്നെ ഇവി 6ന് 60.95 ലക്ഷം രൂപ മുതല്‍ 65.95 ലക്ഷം രൂപ വരെ വിലവരുന്നുണ്ട്. 528 കിലോമീറ്ററാണ് ഇവി 6ന്റെ പരമാവധി റേഞ്ചായി കിയ വാഗ്ദാനം ചെയ്യുന്നത്. 

 

mercedes-benz-eqb

ഔഡി ഇ ട്രോണ്‍/ പോഷെ ടേകാന്‍ - 484 കി.മീ

 

ഔഡിയുടെ ഇ ട്രോണ്‍ എസ്‌യുവിയും പോഷെയുടെ ടേകാനുമാണ് ആറാം സ്ഥാനത്തുള്ളത്. ഇരു കാറുകള്‍ക്കും 484 കിലോമീറ്ററാണ് റേഞ്ച്. എസ്‌യുവിയിലും സ്‌പോര്‍ട്ബാക്ക് സ്‌റ്റൈലിലും ഇ ട്രോണ്‍ പുറത്തിറങ്ങുന്നു. എസ്‌യുവിയുടെ ഇരട്ട ഇലക്ട്രിക് മോട്ടോര്‍ 313 എച്ച്.പിയും പരമാവധി 540 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്‌പോര്‍ട്ബാക്കിന് 408 ബിഎച്ച്പിയും 664 എൻഎം ടോര്‍ക്കുമാണ് കരുത്തുള്ളത്. എസ്‌യുവി മോഡലിന് 71kWh ബാറ്ററി പാക്കും 264 മുതല്‍ 379 കി.മീ വരെ റേഞ്ചുമാണുള്ളത്. കൂടുതല്‍ കരുത്തുള്ള സ്‌പോര്‍ട്ബാക്കിന് 95kWh ബാറ്ററിയും 359- 484 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. 

 

1.53 കോടി മുതല്‍ 2.34 കോടി രൂപ വരെയാണ് പോഷെ ടേകാനിന്റെ ഇന്ത്യയിലെ വില. ഏഴു വ്യത്യസ്ത വേരിയന്റുകള്‍ പോഷെ ഇന്ത്യന്‍ വിപണിയിലിറക്കുന്നുണ്ട്. സ്റ്റാന്‍ഡേഡ് മോഡലില്‍ 408 ബിഎച്ച്പി കരുത്താണെങ്കില്‍ ഏറ്റവും വലിയ വേരിയന്റായ ടര്‍ബോ എസിന് 761 ബിഎച്ച്പി 1050 എൻഎം ടോര്‍ക്കുമാണ് പുറത്തെടുക്കാനാവുക. ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള വൈദ്യുത കാറുകളിലൊന്നാണിത്. സ്റ്റാന്‍ഡേഡ് മോഡലില്‍ 79.2kWh ബാറ്ററിയും ടര്‍ബോ എസില്‍ 93.4 kWh ബാറ്ററിയുമാണുള്ളത്. 

 

ഹ്യുണ്ടേയ് അയോണിക് 5 - 481 കി.മീ

 

റോഡിലൂടെ പോകുമ്പോള്‍ മറ്റുള്ളവരുടെ കണ്ണുടക്കാന്‍ തക്ക അഴകുള്ള വാഹനമാണ് അയോണിക് 5. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം 2022ല്‍ നേടിയത് ഈ മനോഹരമായ കാറാണ്. ഇന്ത്യയില്‍ 44.95 ലക്ഷം രൂപയാണ് വിലയെന്നതും അയോണിക് 5നെ ചൂടപ്പമാക്കി മാറ്റുന്നുണ്ട്. 77.6kWh ബാറ്ററിയുള്ള വാഹനത്തിന് റിയര്‍ വീല്‍ ഡ്രൈവാണ് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. 217 ബിഎച്ച്പി കരുത്തും പരമാവധി 35 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിനാവും. 

 

ജഗ്വാര്‍ ഐ പേസ് - 470 കി.മീ

 

ജഗ്വാര്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏക ഇവിയെന്ന ബഹുമതി നിലവില്‍ ഐ പേസിന് അര്‍ഹതപ്പെട്ടതാണ്. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ഡുവല്‍ മോട്ടോറുള്ള ഈ കാറിന് 400 ബിഎച്ച്പി കരുത്തും 696 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. 90kWh ബാറ്ററിയാണ് ഈ കാറിന് 470 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നത്. 1.20 കോടി രൂപ മുതല്‍ 1.24 കോടിരൂപ വരെയാണ് ഐ പേസിന്റെ ഇന്ത്യയിലെ വില. 

 

ബിഎംഡബ്ല്യു iX- 425 കി.മീ

 

ഇന്ത്യയില്‍ ബിഎംഡബ്ല്യു പുറത്തിറക്കിയ ആദ്യത്തെ ഓള്‍ ഇലക്ട്രിക് വാഹനമാണ് 1.21 കോടി രൂപ വിലയുള്ള iX. 76.6kWh ശേഷിയുള്ള ബാറ്ററിയുള്ള വാഹനം ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 425 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഡുവല്‍ ഇലക്ട്രിക് മോട്ടോറും ഓള്‍ വീല്‍ ഡ്രൈവുമുള്ള വാഹനത്തിന് 326 ബിഎച്ച്പി കരുത്തും 630 എൻഎം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. 

 

മെഴ്‌സിഡീസ് ബെന്‍സ് ഇക്യുബി - 423 കി.മീ

 

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൂന്നു നിര ഇരിപ്പിടങ്ങളുള്ള വൈദ്യുത കാറാണ് ഇക്യുബി. വലിയ കുടുംബത്തേയും ഉള്‍ക്കൊള്ളാനാവുന്ന ഈ വാഹനത്തിന് 88 ലക്ഷം രൂപയാണ് വില. 66.5 kWh ബാറ്ററിയുള്ള ഇക്യുബിക്ക് 423 കിലോമീറ്ററാണ് ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ പിന്നിടാന്‍ സാധിക്കുന്ന ദൂരം. ഓള്‍ വീല്‍ ഡ്രൈവും ഡുവല്‍ ഇലക്ട്രിക് മോട്ടോറുമുള്ള ജി.എല്‍.ബിക്ക് 292 ബിഎച്ച്പിയും പരമാവധി 520 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുക. 

 

English Summary: Top 10 EVs with the longest claimed range in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com