ADVERTISEMENT

തൊണ്ണൂറുകളിലെ ബോളിവുഡിന്റെ പ്രിയതാരമായിരുന്ന മാധുരി ദീക്ഷിതിന്റെ പുതിയ വാഹനമാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ ചർച്ച. പോർഷെ ഇന്ത്യൻ ലൈനപ്പിലെ ഏറ്റവും വേഗമേറിയ കാറുകളിലൊന്നാണ് മാധുരി സ്വന്തമാക്കിയത്. 911 ടർബോ എസ് എന്ന ഈ ആ‍‍‍ഡംബര വാഹനത്തിന് ഏകദേശം 3.08 കോടി രൂപയാണ് എക്സ്ഷോറൂം വില.

കഴിഞ്ഞ മാസം അവസാനമാണ് പുതിയ വാഹനം മാധുരി ദീക്ഷിത് വാങ്ങിയത്. മാധുരിയുടെ രണ്ടാമത്തെ പോർഷെയാണ് ഇത്. ട്വിൻ ടർബോ ആറു സിലിണ്ടർ 3.8 ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 650 പിഎസ് കരുത്തും 800 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മണിക്കൂറിൽ 330 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം, 100 കടക്കാൻ വെറും 2.6 സെക്കൻഡ് മാത്രം മതി.

English Summary: Actress Madhuri Dixit Bought New Porsche 911 Turbo S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com