ADVERTISEMENT

പുത്തൻ ടൈഗൂൺ വകഭേദം അവതരിപ്പിച്ച് ഫോക്സ്‌വാഗൻ. ടൈഗൂൺ 1.5 ലീറ്റർ ജിടി പ്ലസിൽ മാനുവൽ വകഭേദം ഉൾപ്പെടുത്തി. നേരത്തെ 1.5 ടര്‍ബോ പെട്രോള്‍ എൻജിനിൽ മാത്രമായിരുന്നു മാനുവൽ വകഭേദം ഉണ്ടായിരുന്നത്. ജിടി വിഭാഗത്തില്‍ ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അവതരിപ്പിച്ചു. ഈ രണ്ട് വിഭാഗങ്ങള്‍ക്ക് പുറമേ പുതിയ നിറങ്ങളിലും സ്‌പെഷല്‍ എഡിഷനായും ടൈഗൂൺ ജൂണില്‍ പുറത്തിറങ്ങും.

volkswagen-taigun-1

ഗിയര്‍ബോക്‌സിലെ പുതുമക്ക് പുറമേ ടൈഗൂൺ ജി.ടി എഡ്ജ് ലിമിറ്റഡ് എഡിഷനും ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കുന്നുണ്ട്. ജിടി പ്ലസ് ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകളില്‍ രണ്ടു പുതിയ നിറങ്ങളും ലഭ്യമാകും. ഡീപ്പ് ബ്ലാക്ക് പേള്‍, കാര്‍ബണ്‍ സ്റ്റീല്‍ മാറ്റ് എന്നിവയാണിത്. ഇതിനു പുറമേ എല്ലാ മോഡലുകള്‍ക്കും ലാവ ബ്ലൂ ഷെയ്ഡ് നല്‍കും.

ജിടി പ്ലസ് വിഭാഗത്തില്‍ ട്രെയില്‍ കണ്‍സെപ്റ്റ്, സ്‌പോര്‍ട് കണ്‍സെപ്റ്റ് എന്നിങ്ങനെ രണ്ടു രൂപത്തിലുള്ള വാഹനങ്ങളും പുറത്തിറക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള ട്രെയില്‍ കണ്‍സെപ്റ്റില്‍ പുത്തന്‍ ഗ്രാഫിക്‌സും മുകളിലും അലോയ് വീലിലും കറുത്ത നിറവുമായിരിക്കും ഉണ്ടായിരിക്കുക. സ്‌പോര്‍ട് കണ്‍സെപ്റ്റില്‍ വെളുപ്പും കറുപ്പും നിറത്തിലുള്ള കള്ളികള്‍ ഡോറുകളുടെ അടിഭാഗത്തും പിന്നിലും നല്‍കും. പിന്നിലെ ഡോറുകളില്‍ ടി.എസ്.ഐ സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്.

volkswagen-taigun-

നിലവില്‍ ടൈഗൂണ്‍ ജിടി മാനുവലിന് 16.26 ലക്ഷം രൂപയും ജി.ടി പ്ലസ് ഡി.എസ്.ജിക്ക് 19.06 ലക്ഷം രൂപയുമാണ് വില. മാനുവല്‍ ജി.ടിക്കും ജി.ടി പ്ലസ് മാനുവലിനും വില കുറവാകുമെന്നാണ് പ്രതീക്ഷ. സ്‌കോഡ കുഷാക്ക്, കിയ സെല്‍റ്റോസ്, ഹ്യുണ്ടയ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, എം.ജി ആസ്റ്റര്‍ എന്നിവരായിരിക്കും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com