ADVERTISEMENT

മാരുതി സുസുക്കി ജിംനിയുടെ വില ജൂൺ ആദ്യം പ്രഖ്യാപിക്കും. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ് നെക്സ വഴിയാണ് ജിംനി വിൽപനയ്ക്ക് എത്തുക. നിലവിലെ സാഹചര്യം അനുസരിച്ച് മാനുവൽ വകഭേദം ലഭിക്കുന്നതിന് ആറുമാസം വരെയും ഓട്ടമാറ്റിക് വകഭേദത്തിന് എട്ടുമാസം വരെയും കാത്തിരിക്കണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. 

 

വില 10 ലക്ഷമോ?

suzuki-jimny-2

 

ജിംനിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാരുതി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതു പ്രകാരം സീറ്റ എംടി എന്ന അടിസ്ഥാന വകഭേദത്തിന് 9.99 ലക്ഷ രൂപയും ആൽഫ ഓട്ടമാറ്റിക് എന്ന ഉയർന്ന വകഭേദത്തിന് 14.33 ലക്ഷം രൂപയുമായിരിക്കും എക്സ്ഷോറൂം വില.

suzuki-jimny-1

 

മാസം 7000 യൂണിറ്റ്

suzuki-jimny-4

 

കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ആദ്യമായി പ്രദർശിപ്പിച്ചത്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിർമാണം ഏപ്രിൽ ആരംഭിച്ച് മേയ് മാസത്തിൽ ജിംനി വിപണിയിലെത്തിയേക്കും. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഒരു വർഷം ഒരു ലക്ഷം യൂണിറ്റ് ജിംനികൾ നിർമിക്കാനാണ് സുസുക്കി പദ്ധതി. ഇതിൽ 66 ശതമാനം പ്രാദേശിക വിപണിക്കും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യും.

suzuki-jimny-3

 

മൈൽഡ് ഹൈബ്രിഡ് എൻജിൻ

Suzuki Jimny
Suzuki Jimny

 

സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് നിലവിൽ ജിംനിയുടെ രാജ്യാന്തര മോഡലുകളിൽ. അതേ കോൺഫിഗറേഷൻ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഈ എൻജിനുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്.

 

സുസുക്കി ഓൾഗ്രിപ്പ് പ്രോ

 

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസിഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.

 

ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍

 

വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട്  സെൻസ് ശബ്ദ വിന്യാസവും.

 

സുരക്ഷ

 

നിരവധി സുരക്ഷാ സംവിധാനങ്ങൾ ജിംനിയിലുണ്ട്. 6 എയർബാഗുകൾ,  ബ്രേക് എൽഎസ്ഡി (ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഹിൽഹോൾഡോടു കൂടിയ ഇഎസ്പി, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, എബിഎസ് ഇബിഡി എന്നിവയുമുണ്ട്. 

 

English Summary: Maruti Suzuki Jimny India Launch By Early June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com