ADVERTISEMENT

കോംപസിന്റെ പെട്രോൾ മോഡൽ പിൻവലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ മോഡലിന്റെ നിർമാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയർത്താത്തതാണ് പെട്രോൾ എൻജിൻ പിൻവലിക്കാൻ കാരണം. കഴി‍ഞ്ഞ വർഷം അവസാനം പെട്രോൾ മാനുവൽ വകഭേദത്തിന്റെ ഉത്പാദനം ജീപ്പ് നിർത്തിയിരുന്നു. ഡിസിടി ഓട്ടമാറ്റിക് ഗിയർബോക്സുമായി എത്തുന്ന കോംപസിന്റെ നിർമാണമാണ് ഇപ്പോൾ അവസാനിപ്പിച്ചത്.

 

ഇന്ത്യയിൽ ജീപ്പ് കോംപസിന്റെ വിൽപനയുടെ 50 ശതമാനവും പെട്രോൾ മോഡലായിരുന്നു. രാജ്യാന്തര വിപണിയിൽ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിൻ നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. അതിനു ശേഷം രാജ്യാന്തര വിപണയിലേക്ക് 2020ൽ എത്തിയ കോംപസ് ഫെയ്സ്‍ലിഫ്റ്റിൽ 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ എത്തിയ ഫെയ്സ്‍ലിഫ്റ്റ് മോഡലിൽ 1.4 ലീറ്റർ എൻജിൻ തന്നെയായിരുന്നു.

 

ഇന്ത്യൻ വിപണിക്ക് വേണ്ടി മാത്രം 1.4 ലീറ്റർ എൻജിൻ ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയർത്തുന്നത് ലാഭകരമായിരിക്കില്ല എന്ന ചിന്തയാണ് പെട്രോൾ എൻജിൻ മോ‍ഡൽ നിർത്താൻ കമ്പനിയെ നിർബന്ധിതരാക്കിയത്. ‌2026ൽ എത്തുന്ന ജീപ് കോംപസിന്റെ അടുത്ത തലമുറ മോഡലിൽ പെട്രോള്‍ എൻജിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 

ഇതുകൂടാതെ 2  ലീറ്റർ ഡീസൽ എൻജിനും 4x4 ഗീയർബോക്സുമായി എത്തിയ ട്രെയിൽഹോക്ക് മോഡലിന്റെ ഉത്പാദനവും അവസാനിപ്പിച്ചു. കമ്പനി വെബ് സൈറ്റിൽ നിന്ന് വാഹനം നീക്കം ചെയ്തിട്ടുണ്ട്. 1.4 ലീറ്റർ പെട്രോൾ എൻജിന്റെ ഉത്പാദനം നിർത്തിയതോടെ കോംപസും മെറിഡിയനും ഡീസൽ എൻജിനോടെ മാത്രമാണ് വിൽപനയ്ക്കുള്ളത്. 

 

English Summary: Jeep Compass Petrol Engine Discontinued; No Replacement in Sight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com