ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ഇന്ത്യയിൽ ഈ വർഷം തന്നെ ടെസ്‌ലയുടെ പ്ലാന്റ് തുടങ്ങിയേക്കും. ഈ വർഷം അവസാനം ടെസ്‌ല പുതിയ പ്ലാന്റ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥലം എവിടെയെന്നു പറഞ്ഞതുമില്ല. പക്ഷേ, അത് ഇന്ത്യയല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മസ്കിന്റെ ഉത്തരം. 

Elon Musk

 

കഴിഞ്ഞ ദിവസം ടെസ്‌ലയുടെ ഉന്നത ഉദ്യോഗസ്ഥർ രാജ്യത്തെത്തി പ്രധാനമന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പ്രൊഡക്ട് ലിങ്കി‍ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഇന്ത്യയിൽ ബാറ്ററി പ്ലാന്റും നിർമാണശാലയും തുടങ്ങാനാണ് ടെസ്‌ലയുടെ പദ്ധതിയെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

 

English Summary: Elon Musk interested in India, says Tesla to finalise location for new factory this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com