സഹയാത്രികന് 12 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് നൽകി അജിത്

ajith-kumar
Image Source: Instagram
SHARE

നോർത്ത് ഈസ്റ്റ്, ഭൂട്ടാന്‍–നേപ്പാള്‍ യാത്രകൾ തനിക്കുവേണ്ടി ഒരുക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്ത സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പർതാരം അജിത്. എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 85‌0ജിഎസ് എന്ന അഡ്വഞ്ചർ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.

ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘‘2022 അവസാനമാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്തുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേർത്ത്–ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാൾ–ഭൂട്ടാൻ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയിൽ ഉടനീളം മറക്കാനാവാത്ത ഓർമകളാണ് ലഭിച്ചത്. 

ajith-kumar-1

മോട്ടർസൈക്കിൾ യാത്രകൾക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാർ. ഒരു സൂപ്പർസ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണൻ എനിക്ക്  സമ്മാനിച്ചതാണ്’’. സുഗത് കുറിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് എഫ് 850 ജിഎസ്. 853 സിസി കപ്പാസിറ്റിയുള്ള എൻജിന് 95 ബിഎച്ച്പി കരുത്തും 92 എൻഎം ടോർക്കുമുണ്ട്. 

English Summary: Actor Ajith Gifts Bmw Superbike To Fellow Motorcyclist

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA