മകൾക്കൊപ്പമുള്ള യാത്രകൾക്കായി പുത്തന്‍ ഔഡിക്യു7; ചിത്രങ്ങളുമായി ബിപാഷ ബസു

Bipasha-Basu
Image source: Bipasha Basu/Instagram
SHARE

പുത്തന്‍ ഔഡിക്യു7 വാങ്ങി ബിപാഷ ബസുവും പങ്കാളി കരണ്‍ സിംങ് ഗ്രോവറും. ഇനി മകളോടൊപ്പം യാത്ര ഇൗ പുതിയ വാഹനത്തില്‍.

സോഷ്യല്‍മീഡിയയിലൂടെ ബിപാഷ ബസു തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. 'ദേവിയുടെ പുതിയ യാത്ര' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോയുടെ വിവരണത്തില്‍ ബിപാഷ പറയുന്നത്. കഴിഞ്ഞ നവംബറില്‍ ബിപാഷ- കരണ്‍ ദമ്പതികള്‍ക്ക് ദേവി എന്നു പേരിട്ട ഒരു മകള്‍ പിറന്നിരുന്നു.

ഐക്കണിക്ക് കാറായി കാര്‍ പ്രേമികള്‍ കണക്കാക്കുന്ന ചുവന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റിലിലാണ് ബിപാഷ ബസു സഞ്ചരിക്കാറ്. കരണ്‍ സിംങ് ഗ്രോവറിന് ടൊയോട്ട ഫോര്‍ച്യൂണറും സ്വന്തമായുണ്ട്. ഇന്ത്യയില്‍ 84.70 ലക്ഷത്തിനും 92.30 ലക്ഷം രൂപക്കും ഇടയില്‍ എക്‌സ് ഷോറൂം വിലയുള്ള ഔഡിക്യു7 ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ക്യു8 പുറത്തിറങ്ങിയതോടെ ക്യു7ന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ സ്ഥാനത്തിന് ഇളക്കം തട്ടിയിരുന്നു. 

പ്രീമിയം പ്ലസ്, ടെക്‌നോളജി, ടെക്‌നോളജി W/O മെട്രിക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളിലാണ് ഔഡി ക്യു7 ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ക്യു 7ല്‍ 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഔഡി ക്യു 7ന് നല്‍കിയിരിക്കുന്നത്. എല്ലാ മോഡലുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. 

ക്യു 7ന്റെ മുഖം മിനുക്കാന്‍ ഔഡി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സംഭവിച്ചാല്‍ രണ്ടാം തവണയാവും ഔഡി ക്യു 7 മാറ്റങ്ങളോടെ വിപണിയിലേക്കെത്തുക. ഇതിനകം തന്നെ പുതിയ ക്യു 7ന്റെ യൂറോപ്പില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിന്നും ബംപറിലും മുന്‍ ഭാഗങ്ങളിലും പിന്നിലും മാറ്റങ്ങളോടെയാവും ക്യു7 എത്തുകയെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അലോയ് വീല്‍ ഡിസൈനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Bipasha Basu And Karan Singh Grover Bring Home Swanky New Audi

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA