സ്റ്റിയറിങ്ങിൽ മുത്തമിട്ട് ബസിനെ കെട്ടിപ്പിടിച്ച് വിടപറച്ചിൽ; വൈറലായി ഡ്രൈവറുടെ വിരമിക്കല്‍ വിഡിയോ
Mail This Article
ജോലിയിൽ നിന്ന് വിരമിക്കുക എന്നത് എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് 30 വർഷത്തെ സർവീസിന് ശേഷമാകുമ്പോൾ വിടപറച്ചിൽ കൂടുതൽ വികാര നിർഭരമാകും. അത്തരത്തിലൊരു വിടപറച്ചിൽ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ഡ്രൈവർ മുത്തുപാണ്ടി മുപ്പത് വർഷത്തെ സർവീസിന് ശേഷം തന്റെ പ്രിയ ബസിനോട് വികാരനിർഭരമായി യാത്രമൊഴി ചൊല്ലുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ബസിന്റെ സ്റ്റിയറിങ്ങിൽ മുത്തമിട്ട് ബസിനെ കെട്ടിപ്പിടിച്ചാണ് മുത്തുപാണ്ടി വിടപറയുന്നത്. സർവീസിലിരിക്കെ കൂടുതൽ കാലവും ഈ ബസ് തന്നെയാണ് ഓടിച്ചതെന്നും മുത്തുപാണ്ടി പറയുന്നു. ബസിന്റെ കണ്ടക്ടറാണ് വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
English Summary: Driver in Tamil Nadu kisses steering wheel, hugs bus on day of retirement