ഹോണ്ടയുടെ ഗ്രാൻഡ് 'റി എൻട്രി'; മിഡ്സൈസ് എസ്‌യുവി എലിവേറ്റ് എത്തി

Honda-Elevate1
ഹോണ്ട എലിവേറ്റ്
SHARE

ഇന്ത്യൻ വാഹനപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ടയുടെ മിഡ്സൈസ് എസ്‌യുവി എലിവേറ്റ് ഇന്ത്യയിൽ അവതരിച്ചു. എസ്‌യുവി വിപണിയിലേക്കുള്ള വമ്പൻ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് ന്യൂഡൽഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്സൈസ് എസ്‌യുവി ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ്.

Honda-Elevate2

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. എലിവേറ്റിനായുള്ള ബുക്കിങ് ജൂലൈയിൽ ആരംഭിക്കും. അതിനു പിന്നാലെ ഏതെങ്കിലും ഫെസ്റ്റിവൽ സീസണിൽ ആയിരിക്കും വാഹനം ലോഞ്ച് ചെയ്യുക. ഇന്ത്യയിൽ പ്രതിമാസം 8,000 യൂണിറ്റുകൾ നിർമിക്കുന്ന വാഹനം വിദേശവിപണികളിലേക്ക് അടക്കം എത്തിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്.

ഡിസൈൻ

ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട എലിവേറ്റും നിർമിച്ചിരിക്കുന്നത്. ടിപ്പിക്കൽ ഹോണ്ട കാറാണ് എലിവേറ്റ്. മുൻഭാഗത്തെ ഗ്രിൽ നല്ല കനമുള്ളതാണ്. മനോഹരവും കനം കുറഞ്ഞതുമായതാണ് ഹെഡ്‌ലാംപും ടെയിൽ ലാംപും. എലിവേറ്റിന് 4.2 മീറ്റർ നീളവും 1.65 മീറ്റർ ഉയരവും 1.79 മീറ്റർ വീതിയുമുണ്ട്. 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

Honda-Elevate4

ഇന്റീരിയർ

പ്രീമിയം ആൻഡ് സ്പേഷ്യസ് എന്നു ഇന്റീരിയറിനെ വിശേഷിപ്പിക്കാം. ലെഗ്റൂം യാത്രക്കാർക്ക്  സൗകര്യപ്രദമാണ്.  10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർക്കുള്ള എച്ച്ഡി കളർ TFT 7 ഇഞ്ച് ആണ്. കൂടാതെ വയർലെസ് സ്‌മാർട്ട്‌ഫോൺ ഇന്റഗ്രേഷനുമായാണ് വാഹനം എത്തുന്നത്. 

Honda-Elevate11

എഞ്ചിൻ

Honda-Elevate14

ഹോണ്ടയുടെ 1.5 ലിറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് സിവിറ്റി ഗിയർബോക്സുകളുമായി വാഹനമെത്തും. എൻജിൻ 121PS കരുത്തും 145.1 ടോർക്കും ഉൽപാദിപ്പിക്കും.

Honda-Elevate3

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന എലിവേറ്റ് കൊണ്ടുവരുമെന്ന് ഹോണ്ട പറയുന്നു. നിലവിൽ സെഡാനുകൾ മാത്രമാണ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

Honda-Elevate8

സുരക്ഷ

ഓട്ടോണമസ് ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹോണ്ട സെൻസിംഗ് ADAS ഫീച്ചറുകൾ പോലുള്ളവ പുതിയ ഹോണ്ട എലിവേറ്റിലുണ്ട്. ലെയ്ൻ വാച്ച്, ഹിൽ ക്ലൈംബ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അലക്സാ സപ്പോർട്ടുള്ള എലിവേറ്റ് ആപ്പിൾ, ആൻഡ്രോയിഡ് വാച്ച് കണക്ടിവിറ്റിയും പിന്തുണയ്ക്കുന്നു. വില പിന്നീടാരിക്കും പ്രഖ്യാപിക്കുക. 

Honda-Elevate13

English Summary: Honda Elevate SUV Makes global debut in India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS