ADVERTISEMENT

ചെറു എസ്‍യുവി മാഗ്‌നൈറ്റിന് വൻ ഓഫറുകളുമായി നിസാൻ. അടിസ്ഥാന വകഭേദമായ എക്സ്ഇയ്ക്ക് ഒഴികെ മറ്റു വകഭേദങ്ങൾക്കാണ് ഓഫർ ലഭിക്കുന്നത്. എക്സ് എൽ വകഭേദത്തിന് ആദ്യത്തെ മൂന്നു വർഷത്തേക്ക് സൗജന്യ സർവീസ് (ഏകദേശം 12100 രൂപ), എക്സ്ചേഞ്ച് ഓഫർ 23000 രൂപ, ആക്സസറീസ് അല്ലെങ്കിൽ ക്യാഷ് ഡിസ്കൗണ്ട് 15000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 7000 രൂപ എന്നിവ ചേർന്നാണ് 62000 രൂപ വരെ ഇളവുകൾ നൽകുന്നത്. 

 

മറ്റു വകഭേദങ്ങൾക്ക് 52000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ആദ്യത്തെ മൂന്നു വർഷത്തെ സൗജന്യ സർവീസ് (ഏകദേശം 12100 രൂപ), എക്സ്ചേഞ്ച് ഓഫറായി 23000 രൂപ, ആക്സസറീസ് അല്ലെങ്കിൽ ക്യാഷ് ഡിസ്കൗണ്ടായി 5000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി നൽകുന്ന 7000 രൂപ എന്നിവ ചേർന്നാണ് 52000 രൂപ ഇളവുകൾ നൽകുന്നത്. കൂടാതെ ഫിനാൻസ് ഇളവുകളുമുണ്ട്. ആദ്യ 24 മാസം 6.99 ശതമാനം വരെ മാത്രമാണ് പലിശ നിരക്ക്. 62000 രൂപ വരെയുള്ള ഓഫറുകൾക്ക് പുറമേ 75000 രൂപ വരെ വിലമതിക്കുന്ന ഒട്ടനവധി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം നിസാൻ ഉപഭോക്താക്കൾക്ക് ഒരുക്കുന്നു. 

 

2020ൽ ആണ് നിസാൻ ചെറു എസ്‍യുവി മാഗ്‌നൈറ്റ് വിപണിയിൽ എത്തുന്നത്. ഇതുവരെ 1 ലക്ഷം മാഗ്‌നൈറ്റുകൾ നിസാൻ പുറത്തിറക്കിയിട്ടുണ്ട്. 1 ലീറ്റർ ടർബോ, 1 ലീറ്റർ പെട്രോൾ എൻജിനുകളുമായി എത്തിയ എസ്‍യുവി വളരെ പെട്ടെന്നു തന്ന ജനഹൃദയങ്ങൾ കീഴടക്കി. 71 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കുമുണ്ട് 1 ലീറ്റർ പെട്രോൾ എൻജിന്. 99 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കുമുണ്ട് ടർബോ എൻജിന്. അഞ്ച് സ്പീഡ് മാനുവൽ സിവിടി ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9567046666

 

English Summary: Nissan Magnite June Offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com