ADVERTISEMENT

കാറുകളിലും ബൈക്കുകളിലും ഉള്‍പ്പെടെ ഇപ്പോൾ ആളുകള്‍ കൂടുതല്‍ മതിപ്പു നല്‍കുന്നത് സുരക്ഷയ്ക്കാണ്. ഇന്ധനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന ജനത സുരക്ഷയെന്ന ചിന്തയിലേക്ക് മാറിയത് വളരെ പെട്ടന്നായിരുന്നു. ബൈക്കുകളുടെ കാര്യത്തിലും സ്ഥിതി അങ്ങനെ തന്നെ. അല്‍പം പണം കൂടുതല്‍ മുടക്കിയാലും സുരക്ഷ വേണമെന്ന ചിന്ത വര്‍ധിച്ചു. മഴ ശക്തിപ്രാപിക്കുന്നതിനോടൊപ്പം എബിഎസ് ഡ്യുവല്‍ ചാനലിന്റെ പ്രാധാന്യവും വര്‍ധിക്കുന്നു. ഇന്ത്യയില്‍ മികച്ച വിലയില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷ നല്‍കുന്ന 5 ബൈക്കുകളെ പരിചയപ്പെടാം. 

pulsar-ns-160

 

ബജാജ് പള്‍സര്‍ എന്‍160 (വില-1.30 ലക്ഷം)

bajaj-pulsar-ns-160

 

കരുത്തും വിലയും സമന്വയിക്കുന്ന കാര്യത്തില്‍ ബജാജിന്റെ ഏറ്റവും മികച്ച ബൈക്ക്. അതാണ് ബജാജ് പള്‍സര്‍ എന്‍160. 1.30 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ബൈക്കിന് 164.82 സിസി എന്‍ജിനാണ് ബലം. 16 എച്ച്പി പരമാവധി കരുത്ത് നല്‍കുന്ന വാഹനം 14.65 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. മുന്നില്‍ 280 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കും ആണുള്ളത്.

tvs-apache-rtr-200-v4

 

ബജാജ് പള്‍സര്‍ എന്‍എസ്160 (വില - 1.37 ലക്ഷം)

pulsar-ns-200

 

ബജാജിന്റെ തന്നെ 160 സിസി മത്സരാര്‍ഥിയായ പള്‍സര്‍ എന്‍എസ് 160 എന്ന മോഡലാണ് രണ്ടാമത്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക് ഉള്‍പ്പെടെയുള്ള സ്‌പോര്‍ടി ഭാഗങ്ങളെല്ലാമുള്ള വാഹനത്തിന് ഉയര്‍ത്തിയ ക്ലിപ്ഓണ്‍ ഹാന്‍ഡ്ല്‍ ബാര്‍, കൂടുതല്‍ റൈഡിങ് കംഫര്‍ട്ടിനായി പെരിമീറ്റര്‍ ഫ്രെയിം തുടങ്ങിയ സന്നാഹങ്ങളുമുണ്ട്. ഡിസൈനില്‍ കുറച്ചു പഴമ തോന്നുമെങ്കിലും സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ഈ വാഹനം. 1.37 ലക്ഷം രൂപയാണ് വില. 

pulsar-250

 

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി (വില - 1.46 ലക്ഷം)

 

ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയില്‍ ബജാജിന്റേതല്ലാത്ത ഏക മത്സരാര്‍ഥി. വിപണിയിലെത്തിയ കാലം മുതല്‍ മറ്റുള്ളവരില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്ന മോഡലുകളാണ് ടിവിഎസ് അപ്പാച്ചെ സീരിസില്‍ വിപണിയിലെത്തിച്ചത്. ഈ മോഡലും അങ്ങനെ തന്നെ. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം 3 റൈഡിങ് മോഡുകള്‍, പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ക്രാഷ് അലര്‍ട്ട്, സ്‌പോര്‍ട്ടി അഡ്ജസ്റ്റബിള്‍ ലിവറുകളും സസ്പന്‍ഷനും ഉള്‍പ്പെടെ ഒട്ടേറെ നൂതന സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ഡ്യുവല്‍ ചാനല്‍ വകഭേദത്തിന് വില 1.46 ലക്ഷം രൂപയാണ്.

 

ബജാജ് പള്‍സര്‍ എന്‍എസ് 200 (വില - 1.49 ലക്ഷം)

 

പള്‍സര്‍ സീരിസിലെ പുതുതലമുറയില്‍ ബജാജിന്റെ തലമുതിര്‍ന്ന സന്താനം. കൂടുതല്‍ ശക്തമായ 200 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് എന്‍എസ് 160ല്‍ നിന്ന് ഇവനെ വ്യത്യസ്തനാക്കുന്നത്. 24.5 എച്ച്പി കരുത്തുള്ള ഡ്യുവല്‍ ചാനല്‍ എബിഎസ് മോഡലുകളിലെ ഏറ്റവും കരുത്തന്‍. യുവാക്കളുടെ പ്രിയങ്കരനായ ഈ മോഡലിന് ഇന്ന് വില 1.49 ലക്ഷം രൂപയാണ്. 

 

ബജാജ് പള്‍സര്‍ എന്‍ 250 (വില - 1.49 ലക്ഷം)

 

എന്‍എസ് 200നോടു വിലയില്‍ കിടപിടിക്കുന്ന ഐറ്റം. എന്‍എസ് 200ല്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ടോര്‍ക്ക് ലഭ്യമാക്കുന്നതിന് എന്‍ജിന്‍ ട്യൂണ്‍ ചെയ്ത വാഹനം ദീര്‍ഘദൂര ഹൈവേ ക്രൂസിങ്ങിന് ഇണങ്ങും. സിംഗിള്‍ ചാനല്‍ എബിഎസ് എല്ലാ നിറങ്ങളിലും ലഭിക്കുമ്പോള്‍ ഡ്യുവല്‍ ചാനല്‍ കറുപ്പില്‍ മാത്രം ലഭിക്കുന്നു. 249.07 സിസി വാഹനത്തിന്റെ പരമാവധി കരുത്ത് 24.5 എച്ച്പിയാണ്. വില 1.49 ലക്ഷം രൂപ.

 

English Summary: Five Most Affordable Duel Channel ABS Bikes In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com