ADVERTISEMENT

ലോക മോട്ടർസൈക്കിൾ ഡേ പ്രമാണിച്ച് ബൈക്ക് ആക്സസറീസിന് ആമസോണിൽ വൻ വിലക്കുറവ്. ഹെൽമറ്റ്, റൈഡിങ് ജാക്കറ്റ്, ഗ്ലൗസ്, ടയർ, റെയിൻ ജാക്കറ്റ്, എൻജിൻ ഓയിൽ സ്പെയർ പാർട്സുകൾ തുടങ്ങിയ ബൈക്ക് ആക്സസറീസിന് 60 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്. 

ഹെൽമറ്റ്

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ ഉപകരണമാണ് ഹെൽമറ്റ്. ബൈക്കിൽ യാത്ര ചെയ്യുന്ന രണ്ടുപേർക്കും ഹെൽമറ്റ് വേണം. പോലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാനും ഹെൽമറ്റ് അത്യാവശ്യമാണ്. ഫിൽഅപ് ഹെൽമറ്റ്, ഫുൾ ഫെയ്സ് ഹെൽമറ്റ്, ഹാഫ് ഫെയ്സ് ഹെൽമറ്റ്, മോട്ടോക്രോസ് ഹെൽമറ്റ്, ഓപ്പൺ ഫെയ്സ് ഹെൽമറ്റ് തുടങ്ങി വിവിധ തരം ഹെൽമറ്റുകൾ വൻ വിലക്കുറവിൽ ആമസോണിൽ ലഭിക്കും.

റൈഡിങ് ജാക്കറ്റ്

റൈഡറുടെ സുരക്ഷ വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് റൈഡിങ് ജാക്കറ്റുകൾ. ദീർഘദൂര യാത്രകള്‍ക്ക് മാത്രമല്ല ചെറു യാത്രകൾക്കും റൈഡിങ് ഗിയറുകൾ ധരിക്കണം. കൈമുട്ടുകൾക്കും നടുവിനും സുരക്ഷ നൽകുന്ന മികച്ച ജാക്കറ്റുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. 

ടയർ

വാഹനത്തിന്റെ ഏറ്റവും സുപ്രധാന ഘടകമാണ് ടയറുകൾ. മഴക്കാലമായതുകൊണ്ട് തന്നെ നല്ല ടയറുകള്‍ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ പതിവാകും. സിയറ്റ്, എംആർഎഫ്, അപ്പോളോ, ജെകെ തുടങ്ങി ഇരുചക്രവാഹന ടയറുകൾക്ക് മികച്ച ഓഫറുകളാണ് മോട്ടർസൈക്കിൾ ഡേ പ്രമാണിച്ച് നൽകുന്നത്.

എൻജിൻ ഓയിൽ

വാഹനത്തിന്റെ ജീവരക്തമാണ് എൻജിൻ ഓയിൽ. എൻജിൻ ഓയിൽ മാറ്റാതെ വാഹനം ഉപയോഗിച്ചാൽ എൻജിന് തകരാറിലാകുമെന്ന കാര്യത്തിന് തർക്കമില്ല. ലോകോത്തര ബ്രാൻഡുകളുടെ എൻജിൻ ഓയിലുകൾ വൻ വിലക്കുറവിലാണ് ആമസോണിൽ വിൽക്കുന്നത്.

റെയിൻ കോട്ട്

മഴയത്ത് റെയിൻ കോട്ടില്ലാത്ത ഇരുചക്രവാഹന യാത്ര ഓർക്കാൻ കൂടി വയ്യ. നല്ല കോട്ട് തിരഞ്ഞെടുത്തില്ലെങ്കിൽ വെള്ളം അകത്തുകയറും. കുട്ടികൾക്കും മുതിർന്നവർക്കും ധരിക്കാൻ പറ്റുന്ന റെയിൻ കോട്ടുകളുടെ വലിയ ശേഖരം വൻ വിലക്കുറവിൽ ആമസോണിൽ ലഭിക്കും. 

English Summary: World Motorcycle Day Offer On Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com