ADVERTISEMENT

ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതാണ് അഡാസ് അഥവാ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷന്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ ചേര്‍ന്നതാണ് അഡാസ്. ഇന്ത്യയില്‍ ലഭ്യമായ മികച്ച അഡാസ് സൗകര്യങ്ങളുള്ള അഞ്ചു കാറുകളെ പരിചയപ്പെടാം. 

honda-city-12

 

ഹോണ്ട സിറ്റി

hyundai-verna-3

 

ഹോണ്ട സിറ്റി ഹൈബ്രിഡിലാണ് ആദ്യം ഹോണ്ട അഡാസ് സംവിധാനം കൂട്ടിച്ചേര്‍ത്തത്. 18,89,000 രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ഒഴിവാക്കാനുള്ള ബ്രേക്കിംങ്, റോഡില്‍ നിന്നും താഴെയിറങ്ങിയാലുള്ള മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാംപ് ബീം അഡ്ജസ്റ്റ്‌മെന്റ് എന്നീ സൗകര്യങ്ങള്‍ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ അഡാസിലുണ്ട്. പിന്നീട് ഹോണ്ട സിറ്റിയുടെ പുതിയ വേരിയന്റുകളായ V, VX, ZX എന്നിവയിലും അഡാസ് ഏര്‍പ്പെടുത്തി. 11.57 ലക്ഷം രൂപ മുതലാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ വില ആരംഭിക്കുന്നത്. ഹോണ്ട സെന്‍സിങ് എന്നാണ് ഈ അഡാസ് അറിയപ്പെടുന്നത്. 

mg-astor-6

 

ഹ്യുണ്ടേയ് വെര്‍ന

Tata Harrier, Representative Image
Tata Harrier, Representative Image

 

അഡാസ് നല്‍കുന്ന രണ്ടാമത്തെ മിഡ്‌സൈസ് സെഡാനായി ഹോണ്ടക്കു പിന്നാലെ ഹ്യുണ്ടേയ് വെര്‍ന മാറി. ഹ്യുണ്ടേയ് സ്മാര്‍ട്ട്‌സെന്‍സ് എന്നാണ് അവരുടെ അഡാസ് അറിയപ്പെടുന്നത്. 14.65 ലക്ഷം മുതല്‍ ആരംഭിക്കുന്ന SX(O) വേരിയന്റ് മുതലാണ് അഡാസ് ലഭ്യമായിട്ടുള്ളത്. മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളിഷന്‍ വാര്‍ണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, സ്മാര്‍ട്ട് ക്രൂസ് കണ്‍ട്രോള്‍ വിത്ത് സ്‌റ്റോപ്പ് ആന്‍ഡ് ഗോ, ലൈന്‍ ഫോളോയിങ് അസിസ്റ്റ് എന്നീ സൗകര്യങ്ങള്‍ ഈ അഡാസിലുണ്ട്. 

xuv-700

 

എംജി അസ്റ്റര്‍

 

അസ്റ്റര്‍ എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിലാണ് അഡാസ് ലഭ്യമായിട്ടുള്ളത്. 16,99,800 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഈ അഡാസിലുണ്ട്. ഡാഷ്‌ബോര്‍ഡില്‍ എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞനൊരു റോബോട്ടും എംജി അസ്റ്റര്‍ എസ്.യു.വിയുടെ സവിശേഷതകളിലൊന്നാണ്. 

 

ടാറ്റ ഹാരിയര്‍ 

 

15 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ വില വരുന്നത്. പുതിയ ടാറ്റ ഹാരിയര്‍ അഡാസ് സൗകര്യങ്ങളോടെയാണ് എത്തിയിരിക്കുന്നത്. മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോ എമര്‍ജന്‍സ് ബ്രേക്കിങ്, ട്രാഫിക്ക് സിഗ്നല്‍ തിരിച്ചറിയല്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംങ്, ലൈന്‍ ചേഞ്ച് അലര്‍ട്ട്, ഹൈ ബീം അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, പിന്നിലെ കൂട്ടിയിടി മുന്നറിയിപ്പ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ടാറ്റ ഹാരിയറിന്റെ അഡാസിലുണ്ട്. ആറ് എയര്‍ബാഗുകളുടെ സുരക്ഷയും ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാമും ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകളുമെല്ലാം ഈ എസ്‌യുവിയുടെ സവിശേഷതകളാണ്. 

 

മഹീന്ദ്ര എക്‌സ്‌യുവി700

 

ആദ്യം ഇന്ത്യയില്‍ അഡാസ് അവതരിപ്പിച്ച കാറുകളിലൊന്നാണ് എക്‌സ്‌യുവി700. മുന്നിലെ കൂട്ടിയിടി മുന്നറയിപ്പ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ എക്‌സ്‌യുവി700ന്റെ അഡാസിലുണ്ട്. 19.44 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന AX7, AX7L എന്നീ ഉയര്‍ന്ന വേരിയന്റുകളിലാണ് അഡാസ് സംവിധാനമുള്ളത്.

 

English Summary: Top 10 ADAS Cars In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com