ADVERTISEMENT

യൂസ്ഡ് കാര്‍ വിൽപന പ്ലാറ്റ്ഫോമായ സ്പിന്നി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മോഡലുകളിലൊന്നായി ക്വിഡ് ഉയര്‍ന്നുവന്നതായി ഇന്ത്യയിലെ പ്രമുഖ യൂറോപ്യന്‍ ബ്രാന്‍ഡായ റെനോ. സ്പിന്നിയുടെ 2023 ആദ്യപാദ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ യൂസ്ഡ്-കാര്‍ വിപണിയെക്കുറിച്ച് കൗതുകകരമായ പല വസ്തുതകളടങ്ങിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ യൂസ്ഡ് കാര്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ ചെറുകാറാണ് റെനോ ക്വിഡ്.

 

വാഹനത്തിന്റെ സ്‌പോര്‍ട്ടി ഡിസൈന്‍, തോല്‍പ്പിക്കാന്‍ കഴിയാത്ത മൂല്യം, സമാനതകളില്ലാത്ത വിശ്വാസ്യത എന്നിവ കാരണമാണ് ചാര്‍ട്ടുകളില്‍ ക്വിഡ് ഒന്നാമത് എത്തിയത്. 2015ല്‍ പുറത്തിറങ്ങിയ റെനോ ക്വിഡ്, ഡിസൈന്‍, നൂതനത്വം, ആധുനികത എന്നിവയില്‍ ഒരു മികച്ച വാഹനമാണ്. ഇതുവരെ 4.3 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യയില്‍ റെനോയുടെ അടിത്തറ ഉറപ്പിച്ച കാറാണ് ക്വിഡ്. എന്‍ട്രി സെഗ്‌മെന്റിനെ അതിന്റെ സമകാലിക എസ്‌യുവി പ്രചോദിത ഡിസൈന്‍ ഭാഷയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍വചിച്ചു, ബെസ്റ്റ് ഇന്‍-ക്ലാസ് സവിശേഷതകളും കുറഞ്ഞ മെയിന്റനന്‍സ് ചെലവും വാഹനത്തിന്റെ സവിശേഷതകളാണ്.

 

റെനോ ക്വിഡ് (Renault Kwid) ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നത് കൂടാതെ ഹ്യൂമന്‍ ഫസ്റ്റ് പ്രോഗ്രാമിലൂടെ  യാത്രകാരുടേയും കാല്‍നടക്കാരുടെയും സുരക്ഷക്കും പ്രാധാന്യം നല്‍കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഹില്‍ ഹോള്‍ഡ് അസ്സിസ്റ്റ് (എ.എം.ടി യില്‍ മാത്രം), ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇ. ബി. ഡി ഉള്ള എ.ബി.എസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക് & സീറ്റ് ബെല്‍റ്റ് ലോഡ് ലിമിറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മികച്ച സുരക്ഷാ പാക്കേജ് ഇതില്‍ ഉള്‍പ്പെടുന്നു.

 

ഇപ്പോള്‍ ക്വിഡിന്റെ 7–ാം വാര്‍ഷികം പ്രമാണിച്ച് ഇനി 7 വര്‍ഷത്തേക്ക് 'ഒന്നും നോക്കേണ്ട' എന്ന ടാഗ് ലൈനോട് കൂടി കേരളത്തിന് വേണ്ടി 7 വര്‍ഷത്തെ സൗജന്യ വാറന്റി ലോഞ്ച് ചെയ്തിരിക്കുകയാണ് ടിവിഎസ് റെനോ. കൂടാതെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ മറ്റു ആനുകൂല്യങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക്  +91 98950 93450

 

English Summary: Renault Kwid Named the Most Popular Used Car of Q1 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com