'കാര്'മാറാട്ടം തുടരുന്നു, ഇൻവിക്റ്റോയ്ക്ക് ശേഷം ടൊയോട്ടയുടെ എർടിഗ, റൂമിയോൺ
Mail This Article
ഇൻവിക്റ്റോയ്ക്ക് ശേഷം വീണ്ടും ബ്രാൻഡ് എൻജിനീയേറിങ്ങുമായി മാരുതിയും ടൊയോട്ടയും. ഇന്നോവ ഹൈക്രോസ് ഇൻവിക്റ്റോയായെങ്കില്‍ മാരുതി എർട്ടിഗ റൂമിയോണായി എത്തും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറിൽ വാഹനം വിപണിയിലെത്തിയേക്കും.
ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം ടൊയോട്ട എർട്ടിഗയുടെ ബ്രാൻഡ് എൻജിനീയേറിങ് പതിപ്പ് റൂമിയോൺ പുറത്തിറക്കിയിരുന്നു. അതേ സമയത്ത് തന്നെ ഇന്ത്യയിലും റൂമിയോൺ എന്ന വ്യാപാര നാമം ടൊയോട്ട റജിസ്റ്റർ ചെയ്താണ്. ഗ്രില്ലിലും ബംബറിലും ചെറിയ മാറ്റങ്ങളുള്ള ദക്ഷിണാഫ്രിക്കൻ റൂമിയോണിന് ബ്ലാക് ഇന്റീരിയറാണ്.
നിലവിലെ എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ് റൂമിയോണിനും കരുത്തേകുന്നത്. 6,000 ആർ പി എമ്മിൽ 103 ബി എച്ച് പി വരെ കരുത്തും 4,400 ആർ പി എമ്മിൽ 138 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.
English Summary: Toyota Rumion MPV India Launch by September