ADVERTISEMENT

ഓസ്‌ട്രേലിയന്‍ വാഹന വിപണിയില്‍ മഹീന്ദ്ര പുറത്തിറക്കിയ സ്‌കോര്‍പിയോ എന്‍ എസ്‌യുവിക്ക് ഗിന്നസ് റെക്കോർഡ്. ഓസ്‌ട്രേലിയയിലെ സിംപ്‌സണ്‍ മരുഭൂമി ഏറ്റവും വേഗത്തില്‍ മറികടന്ന വാഹനമെന്ന റെക്കോർഡാണ് സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കിയിരിക്കുന്നത്. 385 കിലോമീറ്റര്‍ മരുഭൂമി 13 മണിക്കൂറും 21 മിനുറ്റും അഞ്ചു സെക്കന്‍ഡും കൊണ്ടാണ് സ്‌കോര്‍പിയോ എന്‍ മറികടന്നത്. 

 

മഹീന്ദ്രയുടെ വാഹനത്തിന്റെ ഓസ്‌ട്രേലിയയിലെ പെരുമ വര്‍ധിപ്പിക്കാന്‍ പുതിയ റെക്കോർഡു നേട്ടംകൊണ്ട് സാധിക്കും. ജീന്‍ കോര്‍ബെറ്റും ബെന്‍ റോബിന്‍സണുമാണ് ഗിന്നസ് ലോക റോക്കോഡ് റൈഡില്‍ സ്‌കോര്‍പിയോ എന്‍ നിയന്ത്രിച്ചത്. യാത്രക്കിടെ 1,100 മണല്‍കുന്നുകളെ ഇവര്‍ മറികടന്നു. ഏതു കടുത്ത സാഹചര്യത്തേയും മറികടക്കാനുള്ള സ്‌കോര്‍പിയോ എന്നിന്റെ കരുത്തു തന്നെയാണ് ഇതുവഴി തെളിഞ്ഞത്. 

 

Z8, Z8L എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ എത്തിയത്. ഫോര്‍ വീല്‍ ഡ്രൈവ് ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാനും സാധിക്കും. നോര്‍മല്‍(2WD), ഗ്രാസ്/സ്‌നോ, മഡ്&റട്‌സ്, സാന്‍ഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളുണ്ട് വാഹനത്തിന്. 

 

4 സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് 2.2 ലീറ്റര്‍ ഡീസല്‍ എൻജിനാണ് സ്‌കോര്‍പിയോ എന്നിന് നല്‍കിയിട്ടുള്ളത്. 172.5bhp കരുത്തും പരമാവധി 400Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിന് സാധിക്കും. സ്‌കോര്‍പിയോ എന്നിന് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇന്ത്യയിലെങ്കില്‍ ഓസ്‌ട്രേലിയയില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 

 

Z8 വകഭേദത്തിന് 41,990 ഡോളറും Z8L വകഭേദത്തിന് 45,999 ഡോളറുമാണ് വില. ഡീപ്പ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, നാപോളി ബ്ലാക്ക്, ഡാസ്ലിംങ് സില്‍വര്‍, റാഗെ റെഡ് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ സ്‌കോര്‍പിയോ എന്‍ ലഭ്യമാണ്.

 

English Summary: Mahindra Scorpio N Sets A New Guinness World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com