ADVERTISEMENT

ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ സെൽറ്റോസിന് ലഭിച്ചത് 13424 ബുക്കിങ്ങുകൾ. ഇതോടെ ആദ്യ ദിവസം സെ‌ഗ്‌മെന്റിൽ തന്നെ ഏറ്റവും അധികം ബുക്കിങ് നേടുന്ന വാഹനം എന്ന പേരും സെൽറ്റോസ് സ്വന്തമാക്കി. ഇതിൽ 1973 ബുക്കിങ് നിലവിലെ സെൽറ്റോസ് ഉടമകൾക്ക് നൽകിയിട്ടുള്ള കെ–കോഡ് വഴിയാണെന്ന് കിയ അറിയിക്കുന്നു. നിലവിലെ സെൽറ്റോസ് ഉടമകൾളോ അവർ നിർദേശിക്കുന്ന ആളുകൾളോ പുതിയ മോഡൽ ബുക്ക് ചെയ്താൽ ഡെലിവറിക്ക് മുൻഗണന കിട്ടുന്ന പദ്ധതിയാണ് കെ–കോഡ്.

 

ജൂലൈ 14–ാം തീയതിയാണ് കിയ പുതിയ സെൽറ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. വില ഉടൻ പ്രഖ്യാപിക്കും. 25000 രൂപ സ്വീകരിച്ചായിരുന്നു സെൽറ്റോസിന്റെ ബുക്കിങ് കിയ ആരംഭിച്ചത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. എസ്‌യുവികൾക്ക് ചേർന്ന മസ്കുലാർ ഗ്രിൽ, മനോഹരമായ എൽഇ‍ഡി ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവ പുതിയ സെൽറ്റോസിലുണ്ട്.

 

പനോരമിക് സൺ റൂഫുകളും ഇൻവെർട് എൽ ആകൃതിയുള്ള ടെയ്ൽ ലാംപുകളുമാണ് വരുന്നത്. 18 ഇ‍ഞ്ച് ക്രിസ്റ്റൽ കട്ട് ഗ്ളോസി ഫിനിഷുള്ള അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. നമ്പർ പ്ലേറ്റിനു മുകളിൽ ഒരു എൽഇഡി ലൈറ്റ് ബാറും വരുന്നുണ്ട്. എക്സ് ലൈൻ, ജിടി ലൈൻ, ടെക് ലൈൻ എന്നീ ട്രിം ലെവലുകളിലും 8 നിറഭേദങ്ങളിലുമായിരിക്കും വാഹനം വിപണിയിലെത്തുക.

 

ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക സംവിധാനവും സെൽറ്റോസിലെത്തുന്നുണ്ട്. രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണുള്ളത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമാണ്.

 

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, പാർക്കിംഗ് ബ്രേക്ക്,ബോസ് ട്യൂൺ ചെയ്ത 8-സ്പീക്കർ സിസ്റ്റം എന്നിവ ലഭിക്കുന്നു. കൊളിഷൻ വാണിംഗ്അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ് അസിസ്റ്റ്, സ്റ്റാൻഡേർഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിങ്ങനെ ആറ് എയർബാഗുകളും സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

 

പുതിയ കിയ സെൽറ്റോസ് ഇപ്പോൾ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോൾ എൻജിനുകളും1.5 ലീറ്ററുള്ള ഒരു ഡീസൽ എൻജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെൽറ്റോസ് മത്സരിക്കുക. കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കിയ ഇന്ത്യ സെൽറ്റോസിന്റെ 500,000 യൂണിറ്റുകൾ വിപിണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.

English Summary: Kia Seltos facelift records ‘segment’s highest’ first-day bookings with 13,424 pre-orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com