ADVERTISEMENT

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വൈവിധ്യമുള്ള വിഭാഗങ്ങളിലൊന്നാണ് ഓഫ് റോഡ് ശേഷിയുള്ള എസ്‌യുവികള്‍. ഓഫ് റോഡ് യാത്രകള്‍ക്കു വേണ്ടി വലിയ പണം മുടക്കി വമ്പനൊരു വാഹനം വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യം ഓഫ് റോഡ് ചെയ്യാവുന്ന എസ്‌യുവികള്‍ നിരവധി വിപണിയിലുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാനാവുന്ന അഞ്ചു മികച്ച എസ്‌യുവികളെ കുറിച്ച് കൂടുതല്‍ അറിയാം. 

maruti-suzuki-jimny-test-drive-10

 

മാരുതി സുസുക്കി ജിംനി

mahindra-thar

 

ജിമ്‌നിയുടെ പ്രധാന സവിശേഷത എളുപ്പം ഓഫ് റോഡ് അനായാസം വഴങ്ങുമെന്നതാണ്. ചെറിയ രൂപം ചെറിയ വഴികളിലൂടെ എളുപ്പം സഞ്ചരിക്കാന്‍ സഹായിക്കുന്നു. 4 വീല്‍ ഡ്രൈവും ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യലും 310 എംഎം വാട്ടര്‍ വെയ്ഡിങ് കപ്പാസിറ്റിയും ഹില്‍ സ്റ്റാര്‍ും ഹില്‍ ഡിസന്റും ഇലക്ട്രോണിക് ബ്രേക് ഡിഫ്രന്‍ഷ്യലുമെല്ലാം ജിംനിയെ കൂടുതല്‍ മികച്ച ഓഫ് റോഡിങ് വാഹനമാക്കുന്നു. 12.74 ലക്ഷം രൂപ മുതല്‍ 15.05 ലക്ഷം രൂപവരെയാണ് ജിംനിയുടെ വില. 

force-gurkha

 

മഹീന്ദ്ര ഥാര്‍

mahindra-scorpio-n-image-845-440

 

ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. റിയര്‍വീല്‍- ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ ഥാര്‍ ഇറങ്ങുന്നുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കല്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ് ഓണ്‍ ദി ഫ്‌ളൈ ട്രാന്‍സ്ഫര്‍ കേസ് എന്നിങ്ങനെ ഓഫ് റോഡിങിന് സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ ഥാറിലുണ്ട്. ഇവക്കൊപ്പം കുടുംബയാത്രകള്‍ക്ക് യോജിച്ച ഡിസൈന്‍ കൂടിയായതോടെയാണ് ഒരു ഫാമിലി കാറായി പലരും ഥാറിനെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് പുറത്തിറങ്ങി രണ്ടര വര്‍ഷം കൊണ്ട് ഒരു ലക്ഷം ഥാറുകളെ വില്‍ക്കാന്‍ മഹീന്ദ്രക്ക് സാധിച്ചത്. 13.87 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് വില. 

isuzu-d-max-v-cross

 

ഫോഴ്‌സ് ഗൂര്‍ഖ

 

ആധുനിക കാറുകളിലെ സൗകര്യങ്ങള്‍ കുറവും ഓഫ് റോഡിങിനു വേണ്ട കരുത്ത് കൂടുതലുമുള്ള വാഹനമാണ് ഫോഴ്‌സ് ഗൂര്‍ഖ. മികച്ച ടയറുകളും ഓഫ് റോഡ് ബംപറുകളും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും അടക്കം നിരവധി സൗകര്യങ്ങളുണ്ട് ഗൂര്‍ഖയില്‍. മികച്ച ഓഫ് റോഡ് ഡ്രൈവറുടെ കയ്യില്‍ കിട്ടിയാല്‍ ഗൂര്‍ഖക്ക് പോകാന്‍ സാധിക്കാത്ത അധികം ഓഫ് റോഡ് വഴികളുണ്ടാവില്ല. 14.75 ലക്ഷം രൂപയമാണ് വില. 

 

മഹീന്ദ്ര സ്‌കോര്‍പിയോ എന്‍

 

2002ലാണ് മഹീന്ദ്ര അവരുടെ ആദ്യ എസ്‌യുവിയായി സ്‌കോര്‍പിയോയെ അവതരിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്‌കോര്‍പിയോയുടെ സ്വാധീനം അവസാനിക്കുന്നില്ലെന്നതിന്റെ തെളിവാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. ഫോര്‍ വീല്‍ ഡ്രൈവുള്ള വാഹനത്തിന് ലോ, ഹൈ റേഞ്ചുകള്‍ക്കു പുറമേ ടെറൈന്‍ മോഡുകളുമുണ്ട്. നോര്‍മല്‍, ഗ്രാസ്, ഗ്രാവല്‍, സ്‌നോ, മഡ്, റട്‌സ്, സാന്‍ഡ് എന്നീ ഡ്രൈവ് മോഡുകള്‍ സ്‌കോര്‍പിയോ എന്നിന്റെ ഓഫ് റോഡ് ശേഷിയുടെ കൂടി തെളിവുകളാണ്. 17.69 ലക്ഷം രൂപ മുതല്‍ 24.52 ലക്ഷം രൂപ വരെയാണ് വില.

 

ഇസുസു ഡി മാക്‌സ് വി ക്രോസ്

 

ഇസുസുവിന്റെ ഫോര്‍വീല്‍ ഡ്രൈവുള്ള പിക് അപ് ട്രക്ക് ഒരു ലൈഫ് സ്റ്റൈലിന്റെ ഭാഗം തന്നെയാണ്. എങ്കിലും ഡി മാക്‌സ് വി ക്രോസിന്റെ ഓഫ് റോഡിങ് ശേഷി അത്രമേല്‍ മികച്ചതുമല്ല. എങ്കിലും അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാനും ഒപ്പം ആവശ്യത്തിന് ചരക്കു കയറ്റാനും യോജിച്ച വാഹനമാണ് ഇസുസു ഡി മാക്‌സ് വി ക്രോസ്. 23.50 ലക്ഷം രൂപ മുതല്‍ 27 ലക്ഷം രൂപ വരെയാണ് വില. 

 

English Summary: 5 Most Affordable Off-Roaders On Sale in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com