ADVERTISEMENT

സ്റ്റിയറിങ് സിസ്റ്റത്തിലെ തകരാർ സംശയത്തെ തുടർന്ന്  87599 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. തകരാർ കണ്ടെത്തുന്ന പക്ഷം സൗജന്യമായി പരിഹരിച്ച് നൽകുമെന്നും മാരുതി അറിയിക്കുന്നു. എസ്‌പ്രെസോ, ഇക്കോ തുടങ്ങിയ വാഹനങ്ങളിലെ സ്റ്റിയറിങ് ടൈ റോഡിലാണ് പ്രശ്നം സംശയിക്കുന്നത്. ഇത് വാഹനത്തിന്റെ സ്റ്റബിലിറ്റിയേയും ഹാൻഡിലിങ്ങിനേയും ബാധിക്കും എന്നാണ് മാരുതി അറിയിക്കുന്നത്.

 

2021 ജൂലൈ 5 മുതൽ 2023 ഫെബ്രുവരി 15 വരെ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഈ കലയളവിൽ നിർമിച്ച തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ ഔദ്യോഗിക സർവീസ് സെന്ററുകളിൽ നിന്ന് ബന്ധപ്പെടുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്.

 

2019 ൽ വിപണിയിലെത്തിയ മാരുതി സുസുക്കിയുടെ ചെറു വാഹനമായ എസ്‌പ്രെസോയിൽ ഒരു ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 4.29 ലക്ഷം രൂപ മുതൽ 6.11 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. 2010 ൽ മാരുതി സുസുക്കി വിപണിയിലെത്തിച്ച വാനാണ് ഈക്കോ. 1.2 ലീറ്റർ കെ12എൻ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 5.24 ലക്ഷം മുതൽ 8.27 ലക്ഷം രൂപ വരെയാണ് ഈക്കോയുടെ എക്സ്ഷോറൂം വില.

 

English Summary: Maruti S-Presso, Eeco recalled for faulty steering, over 87,000 units affected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com