ADVERTISEMENT

ബോളിവുഡ് താരം ടൈഗര്‍ ഷിറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. പൂജ എന്റര്‍ടെയ്‌ന്മെന്റ് ആന്റ് ഫിലിംസിന്റെ ഓഫിസിലേക്ക് പുതിയ കാറുമായി എത്തിയ ടൈഗറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

 

ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ 330 എൽഐ എന്ന പെട്രോള്‍ കാറാണ് ടൈഗര്‍ സ്വന്തമാക്കിയിരിക്കുന്നത്. 255Bhp കരുത്തുള്ള 2 ലീറ്റര്‍ 4 സിലിണ്ടര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ വേണ്ടി വരുന്നത് 6.2 സെക്കന്‍ഡ് മാത്രം. പരമാവധി വേഗം 250 കിലോമീറ്റര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. 

 

ബിഎംഡബ്ല്യുവിന്റേതായ നിരവധി ആഡംബര സൗകര്യങ്ങളുമായാണ് ഈ നീളന്‍ കാറിന്റെ വരവ്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 12.3 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവ വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു ഓപറേറ്റിങ് സിസ്റ്റം 8ലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പവേഡ് സീറ്റ്, പനോരമിക് സണ്‍ റൂഫ്, ലെതര്‍ അപ്പോള്‍സ്ട്രി, പാര്‍കിങ് അസിസ്റ്റന്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ബി.എം.ഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിനില്‍ ഉണ്ട്. 

 

2021 ജനുവരിയില്‍ പുറത്തിറങ്ങിയ ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ഡ് ലിമൊസിന് ഇക്കഴിഞ്ഞ ജനുവരിയില്‍ ആദ്യമായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. 58.60 ലക്ഷം മുതല്‍ 61 ലക്ഷം രൂപ വരെയാണ് ഈ ആഡംബര വാഹനത്തിന്റെ വില. ബിഎംഡബ്ല്യു എം5, ബിഎംഡബ്ല്യു 5 സീരീസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോര്‍ച്യുനര്‍, ജാഗ്വാര്‍ എസ്എസ്100, പോണ്ടിയാക് ഫയര്‍ബേഡ് എന്നിങ്ങനെ സമ്പന്നമാണ് ടൈഗര്‍ ഷറോഫിന്റെ കാര്‍ ശേഖരം.

 

English Summary: Tiger Shroff Bought New BMW 3 Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com