ADVERTISEMENT

ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നമാണ് ലംബോർഗിനി. ഏറെ നാളായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം ചിലപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും ആ സ്വപ്നത്തിനായുള്ള പണം കണ്ടെത്താനാകുക. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.

 

സൂപ്പർ കാറിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്റെ വിഡിയോയാണിത്. ഇയാളുടെ വാഹനമാണ് ഇതെന്ന് പറയുന്നില്ലെങ്കിലും വിരമിച്ചശേഷം ലംബോർഗിനി വാങ്ങുമ്പോൾ എന്ന കുറിപ്പോടു കൂടിയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 63 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

 

നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. വിരമിക്കുന്നത് മുമ്പ് ലംബോർഗിനി വാങ്ങിയില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ എന്നും ഏത്ര പ്രായമായാലും ആഗ്രഹം സാധിക്കണമെന്നും ആളുകൾ പറയുന്നു.

 

English Summary: Elderly Man Buys Lamborghini after Retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com