ADVERTISEMENT

കിയയുടെ മിഡ് സൈസ് എസ്‍യുവി സെൽറ്റോസ് സ്വന്തമാക്കി മിനി സ്ക്രീൻ നടി വരദ. കിയയുടെ വിതരണക്കാരായ ഇൻജിയോൺ കിയയിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കിയ സെൽറ്റോസിന്റെ ആദ്യ തലമുറയാണ് വരദയുടെ പുതിയ വാഹനം. പെട്രോൾ, ഡീസൽ മോഡലുകളുള്ള വാഹനത്തിന്റെ ഏതു പതിപ്പാണ് വരദ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

 

കഴിഞ്ഞ ദിവസമാണ് കിയ പുതിയ സെൽറ്റോസിനെ വിപണിയിലെത്തിക്കുന്നത്. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസിന്റെ വില. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എൻജിനുകളിൽ ഓട്ടമാറ്റിക് മാനുവൽ വകഭേദങ്ങളിൽ വാഹനം ലഭിക്കും.

 

1.5 ലീറ്റർ പെട്രോൾ പതിപ്പിന് 10.89 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ഡീസൽ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയുമാണ് വില.

 

English Summary: Actress Varada Bought Kia Seltos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com